Flash News

വിശാലഹിന്ദു ഐക്യത്തില്‍ പങ്കുചേരാനില്ലെന്ന് എന്‍.എസ്.എസ്

വിശാലഹിന്ദു ഐക്യത്തില്‍ പങ്കുചേരാനില്ലെന്ന് എന്‍.എസ്.എസ്
X
sukumaran-nairചങ്ങനാശ്ശേരി : വിശാലഹിന്ദു ഐക്യത്തില്‍ എന്‍.എസ്.എസ് പങ്കുചേരില്ലെന്ന്്ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ഹൈന്ദവ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ വിശാലഹിന്ദുഐക്യത്തില്‍ പങ്കാളിയായേ തീരൂ എന്ന അഭിപ്രായം എന്‍.എസ്.എസ്സിനില്ലെന്നും സുകുമാരന്‍നായര്‍ അറിയിച്ചു.

അടിസ്ഥാനമൂല്യങ്ങള്‍ നഷ്ടപ്പെടുത്തി രാഷ്ട്രീയപ്പാര്‍ട്ടി രൂപീകരിക്കാനോ ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിയുടെ ഭാഗമാവാനോ എന്‍.എസ്.എസ്. തയ്യാറല്ല. ഹൈന്ദവരെ വൈകാരികമായി വേര്‍തിരിക്കുന്ന സംവരണ-സംവരണേതരപ്രശ്‌നങ്ങള്‍ ഒരിക്കലും ഹിന്ദുഐക്യത്തിന് ഗുണകരമാവില്ല. എന്‍.എസ്.എസ്സിന് രാഷ്ട്രീയമില്ല. എല്ലാ രാഷ്ട്രീയപാര്‍ട്ടികളോടും തങ്ങള്‍ സമദൂരനിലപാടാണ് സ്വീകരിച്ചുവരുന്നതെന്നും സുകരമാരന്‍നായര്‍ വ്യക്തമാക്കി. സംവരണകാര്യങ്ങളൊഴിച്ച്, സാമൂഹികമായി നിലനിന്നിരുന്ന പല പ്രശ്‌നങ്ങള്‍ക്കും പരിഹാരമുണ്ടാക്കാന്‍ എന്‍.എസ്.എസ്സിന്റെ സമദൂരനിലപാടുകൊണ്ട് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it