Second edit

വിവേചനമൊഴിവാക്കാന്‍

അപേക്ഷകരുടെ പേരും വിലാസവും നോക്കി ഇന്റര്‍വ്യൂവിനു വിളിക്കുന്ന ശീലം പൊതുവില്‍ റിക്രൂട്ട്‌മെന്റ് നടത്തുന്നവര്‍ക്കുണ്ട്. മുംബൈയിലും ഡല്‍ഹിയിലും ഇതുസംബന്ധിച്ച ഒരു പഠനം നടത്തിയപ്പോള്‍ ദലിതുകളെയും മുസ്‌ലിംകളെയും യോഗ്യതയില്‍ ഒട്ടും കുറവില്ലാഞ്ഞിട്ടുപോലും അഭിമുഖത്തിനു വിളിച്ചില്ലെന്നു വ്യക്തമായിരുന്നു. കാംപസ് റിക്രൂട്ട്‌മെന്റ് സമര്‍ഥമായ വിവേചനരീതിയാണ്.
ഇത്തരം പക്ഷപാതിത്വം നമുക്കു മാത്രമുള്ളതല്ല. യൂറോപ്യന്‍ രാജ്യങ്ങളിലും യുഎസിലും വംശത്തിന്റെയും മതവിശ്വാസത്തിന്റെയും സ്വാധീനം നിയമനങ്ങളില്‍ കാണുന്നുണ്ട്. യുഎസില്‍ കറുത്തവരെയും സ്പാനിഷ് ഭാഷ സംസാരിക്കുന്നവരെയുമാണ് അവഗണിക്കാറ്. ഈ പശ്ചാത്തലത്തിലാണ് യുകെയിലും ജര്‍മനിയിലും പുതിയ പരിഷ്‌കാരങ്ങള്‍ വന്നത്. യുകെയില്‍ അപേക്ഷകരുടെ പേര്‍ മറച്ചുവച്ചുകൊണ്ട് പ്രവേശനപ്പരീക്ഷയ്ക്കും അഭിമുഖത്തിനും വിളിക്കുന്ന സമ്പ്രദായം സ്വീകരിക്കാമെന്നു പ്രമുഖ കമ്പനികള്‍ തീരുമാനിച്ചു. ജര്‍മനിയില്‍ 50ലധികം ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ നിര്‍ബന്ധമായും അപേക്ഷകരുടെ മതവും വംശവും തിരിച്ചറിയാത്ത രീതിയില്‍ തിരഞ്ഞെടുപ്പ് നടത്തണമെന്ന നിയമം നടപ്പായി. സ്വീഡനിലും നെതര്‍ലന്‍ഡ്‌സിലും പരീക്ഷണാടിസ്ഥാനത്തില്‍ അത്തരം രീതികള്‍ പ്രയോഗിച്ചുവരുന്നു. വിവേചനം ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ ഏറക്കുറേ വിജയിക്കുകയും ചെയ്യുന്നു. ഉദാഹരണത്തിന്, ജര്‍മനിയില്‍ തുര്‍ക്കി നാമമുള്ളവര്‍ക്ക് കൂടുതല്‍ പരിഗണന കിട്ടി. സ്വീഡനില്‍ സ്ത്രീകളെ ഒഴിവാക്കുന്ന സമ്പ്രദായത്തില്‍ കുറവുവന്നു.
Next Story

RELATED STORIES

Share it