kozhikode local

വിവേകാനന്ദന്റെ പാതയില്‍ സഞ്ചരിച്ചാല്‍ പ്രശ്‌നപരിഹാരം: എം കെ രാഘവന്‍ എംപി

കോഴിക്കോട്: ഇന്ത്യന്‍ യുവത്വം സ്വാമി വിവേകാനന്ദന്റെ ആശയ- ജീവിത പാതയില്‍ സഞ്ചരിച്ചാല്‍ രാജ്യം നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് എളുപ്പത്തില്‍ പരിഹാരം കാണാനാവുമെന്ന് എം കെ രാഘവന്‍ എംപി അഭിപ്രായപ്പെട്ടു. നെഹ്‌റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ നടന്ന ദേശീയ യുവജനദിനാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുവാക്കളെ ദിശാ ബോധമുളളവരും കര്‍മകുശലരുമായി മാറ്റിയാല്‍ രാജ്യത്ത് അദ്ഭുതങ്ങള്‍ സൃഷ്ടിക്കാനാവുമെന്നും വിവേകാനന്ദ ദര്‍ശനങ്ങളെ ബഹുസ്വരതയുടെ ഊര്‍ജമാക്കി മാറ്റണമെന്നും എം പി പറഞ്ഞു
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി അധ്യക്ഷത വഹിച്ചു. 2014-15 വര്‍ഷം മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച് യൂത്ത് ക്ലബ്ബുകള്‍ക്കുള്ള അവാര്‍ഡ് തിരുവമ്പാടി സൗപര്‍ണിക ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിനും കുറ്റിയാടി അനശ്വര ക്ലബ്ബിനും സമ്മാനിച്ചു. ജില്ലയിലെ 82 യൂത്ത് ക്ലബ്ബുകള്‍ക്കുള്ള സ്‌പോര്‍ട്‌സ് കിറ്റുകള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി വിതരണം ചെയ്തു. ഡോ.സി മഹേഷ് മുഖ്യപ്രഭാഷണം നടത്തി. നെഹ്‌റു യുവകേന്ദ്ര ജില്ലാ യൂത്ത് കോ-ഓഡിനേറ്റര്‍ എം അനില്‍കുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ഖാദര്‍ പാലാഴി, യുവജനക്ഷേമ വകുപ്പ് ജില്ലാ യൂത്ത് പ്രോഗ്രാം ഓഫിസര്‍ എ പ്രസീത, ഫാദര്‍ ജോര്‍ജ് പുഞ്ചയില്‍, എം രാധാകൃഷ്ണന്‍ നായര്‍, എം മോഹനദാസന്‍ സംസാരിച്ചു. എന്‍വൈകെ വോളന്റിയര്‍മാര്‍ കടപ്പുറം വൃത്തിയാക്കുകയും യൂനിറ്റി റാലി നടത്തുകയും ചെയ്തു.
Next Story

RELATED STORIES

Share it