kozhikode local

വിവിധ സംഘടനകള്‍ അനുശോചനം രേഖപ്പെടുത്തി

കോഴിക്കോട്: അക്ബര്‍ കക്കട്ടിലിന്റെ നിര്യാണത്തില്‍ വിവിധ സംഘടനകള്‍ അനുശോചനം രേഖപ്പെടുത്തി. നര്‍മത്തില്‍ പൊതിഞ്ഞ ആഖ്യാനശൈലി കാത്തുസൂക്ഷിച്ച എഴുത്തുകാരനായിരുന്നു അക്ബര്‍ കക്കട്ടിലെന്ന് തനിമകലാ സാഹിത്യവേദി സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ആദം അയ്യൂബ് അധ്യക്ഷതവഹിച്ചു. ഡോ. എം ഷാജഹാന്‍, വി എ കബീര്‍, റഹ്മാന്‍ മുന്നൂര്, സലീം കുരിക്കളകത്ത്, ഐ സമീല്‍ സംസാരിച്ചു.
മലയാള കലാകാരന്‍മാരുടെ ദേശീയ സംഘടന നന്മ കോഴിക്കോട് മേഖലാ കമ്മിറ്റി അക്ബര്‍ കക്കട്ടിലിന്റെ നിര്യാണത്തില്‍ അനുശോചിച്ചു. ടി കെ വേണു അധ്യക്ഷതവഹിച്ചു. വില്‍സണ്‍ സാമുവല്‍, മാധവന്‍ കുന്നത്തറ, എം എ നാസര്‍, കെ എസ് കോയ, എം കൃഷ്ണന്‍, ആര്‍ കെ നമ്പ്യാര്‍, സി കെ രാഘവന്‍, കെ ടി പുരുഷോത്തമന്‍, വൈക്കം ഗോപാല്‍ സംസാരിച്ചു.അക്ബര്‍ കക്കട്ടിലിന്റെ നിര്യാണത്തില്‍ മാക്‌സലന്റ് പബ്ലിക്കേഷന്‍ സെന്റര്‍ അനുശോചിച്ചു.
Next Story

RELATED STORIES

Share it