palakkad local

വിവിധ ക്ഷേമപദ്ധതികളിലായി 461.93 ലക്ഷം രൂപ മില്‍മ മലബാര്‍ മേഖലാ യൂനിയന്‍ വിതരണം ചെയ്തു

ആലത്തൂര്‍: ക്ഷീരകര്‍ഷകര്‍ക്ക് വിവിധ ക്ഷേമപദ്ധതികളാലായി 461.93 ലക്ഷം രൂപ മില്‍മ മലബാര്‍ മേഖലാ യൂനിയന്‍ വിതരണം ചെയ്തയി മാനേജിംഗ് ഡയറക്ടര്‍ കെ ടി തോമസ് അറിയിച്ചു. 2015 ഏപ്രില്‍ മുതല്‍ 2015 നവംബര്‍ വരെയുള്ള കണക്കാണിത്. കന്നുകാലി ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം വിവിധ ക്ലെയിമുകളിലായി 112.18 ലക്ഷം (1,12,1 8639 ) രൂപയും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ 132 ലക്ഷം (1,32,08636) രൂപയും ആംആത്മി ബീമായോജന പദ്ധതിയില്‍ അംഗങ്ങളായവരുടെ 9,10, +1, +2, ഐടിഐ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പായി 75 ലക്ഷം (75,00 ,000) രൂപയും പദ്ധതിയില്‍ ഉല്‍പ്പെട്ട മരണമടഞ്ഞവരുടെ കുടുംബള്‍ക്കായി 21.85 ലക്ഷം (51 പേരുടെ കുടുംബങ്ങള്‍ക്ക് 35000 രൂപ പ്രകാരം 17,85,000 രൂപയും അപകട മരണമടഞ്ഞവരുടെ 5 കുടുംബങ്ങള്‍ക്ക് 80,000 രൂപ പ്രകാരം 4,00,00 രൂപയും അടക്കം) രൂപയും ക്ഷീരകര്‍ഷക സുരക്ഷാ പദ്ധതിയില്‍ അംഗങ്ങളായി അപകടം മൂലം മരണമടഞ്ഞ 11 പേരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം 55 ലക്ഷം രൂപയും വാണിജ്യ പുല്‍കൃഷി പദ്ധതി പ്രകാരം വിതരണം ചെയ്ത 1545 മെട്രിക്ക് ടണ്‍ പച്ചപുല്ലിന് 18.30 ലക്ഷം രൂപയും 20 സെന്റ് സ്ഥലത്ത് പുല്‍കൃഷി ചെയ്ത് 280 കര്‍ഷകര്‍ക്ക് 5.60 ലക്ഷം രൂപയും മാസ് ഡീവേമിങ് (ഒരുമിച്ചുള്ള വിരയിളക്കല്‍) നടത്തിയ പശുക്കള്‍ക്ക് മരന്ന് വാങ്ങുന്നതിനായി 30 ലക്ഷം രൂപയും ഫാം സപ്പോര്‍ട്ട് പദ്ധതി പ്രകാരം ഡെയറി ഫാമുകള്‍ യന്ത്രവതികരിക്കുന്നതിനായി നല്‍കിയ 12 ലക്ഷം രൂപയും ഉല്‍പ്പെട്ടതാണിത്.
Next Story

RELATED STORIES

Share it