Idukki local

വിവിധ കേസുകളിലെ പ്രതി അപകടത്തില്‍പ്പെട്ട് പോലിസ് പിടിയിലായി

മൂന്നാര്‍: വിദേശികളെ കൈയേറ്റം ചെയ്തതും കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസുകളിലടക്കം നിരവധി കേസിലെ പ്രതിയായ ആള്‍ അബദ്ധത്തില്‍ പോലിസിന്റെ വലയിലായി. എന്നാല്‍ കോടതിയില്‍ ഹാജരാക്കിയ ശേഷം പോലിസിന്റെ കൈയ്യില്‍ നിന്നും രക്ഷപെട്ടു. മണിക്കൂറുകള്‍ക്കകം വീണ്ടും പോലിസ് പിടിയിലുമായി. ദേവികുളം പോലിസിന് ഉദ്വേഗജനകമായ നിമിഷങ്ങള്‍ സമ്മാനിച്ചത് മൂന്നാര്‍ കോളനി സ്വദേശിയായ പേമണി എന്നറിയപ്പെടുന്ന മണി (28) ആണ്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് മാട്ടുപ്പെട്ടിയില്‍ നിന്നും വരുന്നതിനിടെ ദേവികുളം പോലിസ് ജീപ്പില്‍ ഓട്ടോ വന്നിടിച്ചു.ഓട്ടോയുടെ ഡ്രൈവറെ സ്‌റ്റേഷനിലെത്തിച്ചു ചോദ്യം ചെയ്തപ്പോഴാണ് അവിടുത്തെ പഴയ പോലിസുകാര്‍ക്ക് നേരത്തേ ഉണ്ടായിരുന്ന കേസില്‍ പിടി കിട്ടാതിരുന്ന പേമണിയെക്കുറിച്ച് ഓര്‍മ വന്നത്. വിശദമായ അന്വേഷണത്തിനിടയില്‍ ആള്‍ ഇതുതന്നെയെന്ന് ഉറപ്പിച്ചു. ദേവികുളത്ത് കോടതിയുണ്ടായിരുന്നുവെങ്കിലും ക്രിസ്മസ് അവധിയായതു കാരണം കട്ടപ്പനയിലേക്ക് കൊണ്ടുപോയി.
കോടതിയില്‍ ഹാജരാക്കി അര്‍ധരാത്രിയോടെ ദേവികുളം അടുക്കാറായപ്പോള്‍ മൂത്രമൊഴിക്കണമെന്നാവശ്യപ്പെടുകയും ഇറങുന്നതിനിടയില്‍ പോലിസുകാരെ തള്ളിയിട്ട് ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഉച്ചയോടെ പോതമേട് കോളനിയില്‍ നിന്ന് പ്രതിയെ പിടികൂടുകയായിരുന്നു.ദേവികുളം എഎസ്‌ഐമാരായ ജോണ്‍സണ്‍, റോയ്, പോലിസ് ഓഫിസര്‍മാരായ ദീപു, ജോണി, അജി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
Next Story

RELATED STORIES

Share it