വിവിഐപി സുരക്ഷയില്‍ നിന്ന് കമാന്‍ഡോകളെ പിന്‍വലിച്ചു

ന്യൂഡല്‍ഹി: വിവിഐപികളുടെ സുരക്ഷാ ചുമതലയില്‍ നിന്ന് 600ലേറെ ദേശീയ സുരക്ഷാ കമാന്‍ഡോകളെ (എന്‍എസ്ജി) പിന്‍വലിച്ചു. എന്‍എസ്ജിയെ പ്രധാന ചുമതലയായ 'ഭീകരവിരുദ്ധ' പ്രവര്‍ത്തനങ്ങള്‍ക്കു മാത്രം ഉപയോഗപ്പെടുത്തുന്നതിനു വേണ്ടിയാണ് വിവിഐപികളുടെ സുരക്ഷാ ചുമതല ആദ്യഘട്ടമായി പിന്‍വലിച്ചത്. ഇപ്രകാരം പിന്‍വലിച്ചവരെയാണ് പത്താന്‍കോട്ട് വ്യോമതാവളത്തിലുണ്ടായ ആക്രമണം ചെറുക്കുന്നതിന് ഉപയോഗപ്പെടുത്തിയത്. വിവിഐപി സുരക്ഷാ ചുമതലയുള്ള 11ാം സ്‌പെഷ്യല്‍ റേഞ്ചേഴ്‌സ് ഗ്രൂപ്പിലെ രണ്ടു സംഘങ്ങളെയാണു പിന്‍വലിച്ചത്.
Next Story

RELATED STORIES

Share it