വിവാഹ ദിവസം കാമുകനൊപ്പം ഒളിച്ചോടിയ പെണ്‍കുട്ടിയെ ഹൈക്കോടതി മാതാപിതാക്കള്‍ക്കൊപ്പം വിട്ടു
BY swapna en7 April 2016 10:43 AM GMT
X
swapna en7 April 2016 10:43 AM GMT
[related]
കൊച്ചി:കൊയിലാണ്ടിയില്‍ വിവാഹ ദിവസം കാമുകനൊപ്പം ഒളിച്ചോടിയ പെണ്‍കുട്ടിയെ കോടതി മാതാപിതാക്കള്‍ക്കൊപ്പം വിട്ടു. മറ്റൊരു വിവാഹത്തിന് വീട്ടുകാര്‍ നിര്‍ബന്ധിക്കരുതെന്നും പഠനം തുടരാന്‍ അനുവദിക്കണമെന്നും കോടതി ഉപാധിവച്ചിട്ടുണ്ട്.
മാതാപിതാക്കള്‍ക്കൊപ്പം പോവമെന്ന് പെണ്‍കുട്ടി സമ്മതിച്ചതിനെ തുടര്‍ന്നാണ് ജസ്റ്റിസ് സികെ അബ്ദുല്‍ റഹീം, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചിന്റെ നടപടി.
കഴിഞ്ഞ മാസമാണ് പെണ്‍കുട്ടി വിവാഹദിവസ ചടങ്ങിനിടെ കാമുകനൊപ്പം ഒളിച്ചോടിയത്. തുടര്‍ന്ന് ഹിന്ദു ആചാര പ്രകാരം വിവാഹിതരായിരുന്നു. സ്വന്തം ഇഷ്ടപ്രകാരമാണ് വീടുവിട്ടതെന്ന് പെണ്‍കുട്ടി അന്ന് സ്റ്റേഷനില്‍ പറഞ്ഞിരുന്നു. പിന്നീട് പെണ്‍കുട്ടിയുടെ പിതാവ് ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്തതിനെ തുടര്‍ന്ന് പെണ്‍കുട്ടി കോടതിയില്‍ ഹാജരായിരുന്നു. തുടര്‍ന്ന് നടന്ന കൗണ്‍സിലിങിന് ശേഷം പെണ്‍കുട്ടി വീട്ടുകാരോടൊപ്പം പോവാന്‍ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. പിന്നീട് കോടതി പെണ്‍കുട്ടിയെ അഞ്ചുദിവസത്തേക്ക്് മാതാപിതാക്കള്‍ക്കൊപ്പം വിട്ടു. ശേഷം ഇന്ന് ഹൈക്കോടതി കേസ് പരിഗണിക്കവെയാണ് പെണ്‍കുട്ടിയെ മാതാപിതാക്കള്‍ക്കൊപ്പം വിടാന്‍ തീരുമാനിച്ചത്. നമ്പ്രത്തുകര സംസ്കൃത കോളജിലെ ബിരുദ വിദ്യാര്‍ത്ഥികളാണ് ഇരുവരും.
Next Story
RELATED STORIES
ഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT