Readers edit

വിവാഹിതകളുടെ വോട്ടവകാശത്തെപ്പറ്റി

തേജസ് പത്രത്തിലെ ആഴ്ചവട്ടത്തില്‍ 'വിവാഹിതകളുടെ വോട്ടവകാശം' എന്ന ലേഖനം ശ്രദ്ധേയമായി (നവംബര്‍ 1). നാട്ടില്‍ വോട്ടര്‍പ്പട്ടികയില്‍ പേരുണ്ടായിരുന്നതും അങ്ങനെ വോട്ട് ചെയ്തുകൊണ്ടിരുന്നതുമായ പെണ്‍കുട്ടിയാണു ഞാന്‍. സ്വന്തം നാട്ടില്‍ വോട്ട് ഉണ്ടെന്നു കരുതി ഭര്‍ത്താവിന്റെ നാട്ടില്‍ വോട്ടര്‍പ്പട്ടികയില്‍ പേര് ചേര്‍ത്തതുമില്ല.
വോട്ടര്‍ സ്ലിപ്പ് വന്നപ്പോഴാണ് വോട്ടില്ലാത്ത കാര്യം അറിയുന്നത്. റേഷന്‍കാര്‍ഡ്, വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, ആധാര്‍ കാര്‍ഡ് തുടങ്ങിയവയെല്ലാം സ്വന്തം വീട്ടിലെ മേല്‍വിലാസത്തിലാണെന്നിരിക്കെ എന്തിനാണ് വോട്ടര്‍ ലിസ്റ്റില്‍നിന്നു വിവാഹശേഷം പെണ്‍കുട്ടി അറിയാതെ പേര് നീക്കംചെയ്യുന്നത്? ഇതേ അനുഭവമുണ്ടായ മറ്റൊരു പെണ്‍കുട്ടിയെയും എനിക്കറിയാം. തേജസ് പത്രത്തിനും ഈ ലേഖനമെഴുതിയ ലേഖകനും നന്ദി.

ഫാത്തിമ ബഷീര്‍
കുട്ടമ്പുഴ
Next Story

RELATED STORIES

Share it