വിവാഹവാഗ്ദാനം നല്‍കി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

പത്തനംതിട്ട: കോളജ് വിദ്യാര്‍ഥിനിയെ വിവാഹ വാഗ്ദാനം നല്‍കി  പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. ചന്ദനപ്പള്ളി ചേന്നനിട്ട വീട്ടില്‍ അച്ചു എന്നു വിളിക്കുന്ന അച്ചു ടി. തോമസ്(30) ആണ് തിരുവനന്തപുരത്ത് വച്ച് പത്തനംതിട്ട പോലിസിന്റെ പിടിയിലായത്. കൊടുന്തറ സ്വദേശിയായ ഇരുപത്തേഴുകാരിയുടെ ബന്ധുക്കളുടെ പരാതിയെ തുടര്‍ന്നാണ് നടപടി.  കഴിഞ്ഞ മാസം 16നാണ്് യുവതിയെ കാണാതായത്. ഇതേ തുടര്‍ന്ന് ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലിസ്  നടത്തിയ അന്വേഷണത്തിലാണ് അച്ചുവിനെ തിരുവനന്തപുരത്ത്‌നിന്നും കസ്റ്റഡിയില്‍ എടുത്തത്.

2010-12 കാലഘട്ടത്തില്‍ കാതോലിക്കേറ്റ് കോളജിലെ താല്‍ക്കാലിക അധ്യാപകനായിരുന്ന അച്ചു ബി.എ. ഇംഗ്ലീഷിന് പഠിക്കുന്ന യുവതിയുമായി  അടുപ്പത്തിലായിരുന്നു. തുടര്‍ന്ന് വിവാഹവാഗ്ദാനം നല്‍കി യുവതിയെ കൂട്ടികൊണ്ട് പോവുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ റിമാന്‍ഡ് ചെയ്തു.കസ്റ്റഡിയില്‍ എടുത്ത യുവതിയെ പോലിസ് വൈദ്യപരിശോധന നടത്തിയ ശേഷം ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചു.
Next Story

RELATED STORIES

Share it