kannur local

വിവാഹപ്പാര്‍ട്ടി സഞ്ചരിച്ച കാര്‍ മറിഞ്ഞ് ആറു പേര്‍ക്ക് പരിക്ക്

പൊയിനാച്ചി: വിവാഹപ്പാര്‍ട്ടി സഞ്ചരിച്ച കാര്‍ നിയന്ത്രണംവിട്ടു മറിഞ്ഞ് ആറു പേര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം വൈകീട്ട് പൊയിനാച്ചി ദേശീയ പാതയിലാണ് അപകടം. സാരമായി പരിക്കേറ്റ കാഞ്ഞങ്ങാട് ബല്ല, കടപ്പുറത്തെ തന്‍വീര്‍(21), അഷ്‌കര്‍(22) എന്നിവരെ മംഗളൂരു ആശുപത്രിയിലും ഷാമില്‍ (18), അഷ്‌കര്‍(23), ഇല്യാസ് (24), അസ്മര്‍(17) എന്നിവരെ നുള്ളിപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ചട്ടഞ്ചാലിലെ വധൂഗൃഹത്തില്‍ നടന്ന സല്‍ക്കാരത്തില്‍ സംബന്ധിച്ച ശേഷം ബല്ലാകടപ്പുറത്തെ വരന്റെ വീട്ടിലേയ്ക്കു തിരിച്ചു പോവുന്നതിനിടയിലാണ് അപകടം.
Next Story

RELATED STORIES

Share it