palakkad local

വിവാഹദിനത്തില്‍ അഞ്ചു രോഗികള്‍ക്ക് ധനസഹായമേകി യുവാവിന്റെ മാതൃക

വണ്ടിത്താവളം: വിവാഹത്തിന്റെ ആര്‍ഭാട ചെലവുകള്‍ ഒഴിവാക്കി നിര്‍ധനരായ അഞ്ചുരോഗികള്‍ക്ക് ധനസഹായം നല്കിയ യുവാവിന്റെ സേവനമനസ് മാതൃകയായി. മേലെ എഴുത്താണി പ്ലാവിങ്കല്‍ വിജയന്റെ മകന്‍ രഞ്ജിത്താണ് വണ്ടിത്താ വളം ഹാജി മഹലില്‍ നടന്ന തന്റെ വിവാഹ സല്‍ക്കാരവേള വേറിട്ടൊരു അനുഭവമാക്കിയത്.
മുന്‍ എംഎല്‍എ കെ കൃഷ്ണന്‍കുട്ടി ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. പുതുശേരി ഗോപാലന്റെ ഭാര്യ ഹൃദ്രോഗിയായ പാര്‍വതി (50), മുല്ലയ്ക്കല്‍ചള്ള രാമസ്വാമിയുടെ മകന്‍ ശിവദാസ്, മൂപ്പന്‍കുളം യശോധരന്റെ മകന്‍ ശ്രീജേഷ് (22), അലയാര്‍പുറയത്ത് കളം പരേതനായ മുത്തുവിന്റെ മകന്‍ നാരായണന്‍, പുതുശേരി വേലുവിന്റെ മകന്‍ രാമന്‍ (58) എന്നിവര്‍ക്കാണ് പതിനായിരം രൂപ വീതം ധനസഹായം നല്‍കിയത്. ഇസാഫ് മൈക്രോഫിനാന്‍സ് ഏരിയാ മാനേജരാണ് രഞ്ജിത്ത്.
അകത്തേത്തറ കണ്ണിയങ്കാവില്‍ പാലക്കപറമ്പില്‍ശിവദാസിന്റെ മകളും എയര്‍ ഇന്ത്യ ജീവനക്കാരിയുമായ സുനീതയെയാണ് രഞ്ജിത്ത് കല്ലേക്കുളങ്ങര ഏമൂര്‍ ഭവഗതിക്ഷേത്ര കതിര്‍മണ്ഡപത്തില്‍ ഇന്നലെ താലിചാര്‍ത്തിയത്.
കുറച്ചുവര്‍ഷങ്ങള്‍ക്കുമുമ്പ് രഞ്ജിത്തിന്റെ അമ്മ രാധ രോഗബാധിതയായി മരിച്ചിരുന്നു. ഇതാണ് രോഗികളെ തന്നാല്‍ കഴിയും വിധം സഹായിക്കണമെന്ന തീരുമാനത്തില്‍ തന്നെ എത്തിച്ചതെന്ന് രഞ്ജിത്ത് പറഞ്ഞു. സുനീതയോടും ബന്ധുക്കളോടും ഈ തീരുമാനം പങ്കുവച്ചപ്പോള്‍ പൂര്‍ണ പിന്തുണ ലഭിച്ചു. തുടര്‍ന്നാണ് പഞ്ചായത്ത് അധികൃതര്‍ മുഖേന ഗുണഭോക്താക്കളെ കണ്ടെത്തിയത്.
Next Story

RELATED STORIES

Share it