Flash News

കല്യാണത്തിന് പോകാന്‍ ആള്‍മാറാട്ടം നടത്തിയ പോലീസുകാര്‍ക്കെതിരെ നടപടി

കല്യാണത്തിന് പോകാന്‍ ആള്‍മാറാട്ടം നടത്തിയ  പോലീസുകാര്‍ക്കെതിരെ നടപടി
X
police

മുംബൈ: കല്യാണത്തിന് പോകാന്‍ അവധി ലഭിക്കാത്തതിനെ തുടര്‍ന്ന് ആള്‍മാറാട്ടം നടത്തിയ പോലീസുകാര്‍ കയ്യോടെ പിടിയിലായി. കൃത്യനിഷ്ഠയ്ക്കും അച്ചടക്കത്തിനും പേരുകേട്ട മറോള്‍ പോലീസ് ട്രെയിനിങ് സ്‌കൂളിലാണ് സംഭവം.
മുംബൈ പോലിസില്‍ ജോലിചെയ്യുന്ന സഹോദരനങ്ങളായ രണ്ട് കോണ്‍സ്റ്റബിള്‍മാര്‍ക്കാണ് ആള്‍മാറാട്ടത്തിന്റെ പേരില്‍ പണികിട്ടിയത്. കോണ്‍സ്റ്റബിളായ ഉമേഷ് ദേബയാണ് സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ വേണ്ടി അനിയനും കോണ്‍സ്റ്റബിളുമായ രമേശിനെ യൂണിഫോമും തന്റെ കാര്‍ഡും നല്‍കി ക്യാംപിന് പറഞ്ഞയച്ചത്. ലീവ് കിട്ടാത്ത സാഹചര്യത്തില്‍ ഒഴിവാക്കാന്‍ പറ്റാത്ത കല്യാണത്തില്‍ പങ്കെടുക്കാന്‍ തന്റെ രൂപസാദ്യശ്യങ്ങളുള്ള അനിയനെ ആള്‍മാറാട്ടം നടത്തി താന്‍ പങ്കെടുക്കേണ്ട ക്യാംപിന് പറഞ്ഞയക്കുകയായിരുന്നു ഉമേഷ് ചെയ്തത്.
ക്യാംപില്‍ എത്തിയപ്പോഴാണ് പണിപാളിയത്. രമേശിന്റെ മുഖഭാവത്തില്‍ സംശയം തോന്നിയ പോലിസ് രമേശിനെ ചോദ്യം ചെയ്യുകയായിരുന്നു. തുടര്‍ന്നാണ് സത്യം വെളിപ്പെടുന്നത്. വിവാഹത്തിനായി ഉമേഷ് നല്‍കിയ ലീവ് അപേക്ഷയും പോലിസിന് തെളിവായി ഉണ്ടായിരുന്നു. തുടര്‍ന്ന് ഇരുവര്‍ക്കുമെതിരേ പോലിസ് നടപടി എടുക്കുകയായിരുന്നു.
Next Story

RELATED STORIES

Share it