വിവാഹം ക്ഷണിക്കാന്‍ പോയ വീട്ടമ്മയെ തിളച്ചവെള്ളമൊഴിച്ച് പൊള്ളിച്ചതായി പരാതി
BY Sumeera SMR7 April 2016 5:02 AM GMT
Sumeera SMR7 April 2016 5:02 AM GMT
പാറശാല: വിവാഹം ക്ഷണിക്കാന്‍ പോയ വീട്ടമ്മയെ തിളച്ച വെള്ളമൊഴിച്ച് പൊള്ളിച്ചതായി പരാതി. കോറ്റവം വഴുതോട്ടുകോണം എകെജി കോളനിയില്‍ ബഥേല്‍ ഭവനില്‍ സുകുമാരന്റെ ഭാര്യ വസന്ത (52) ആണ് മകളുടെ വിവാഹം ക്ഷണിക്കുവാന്‍ പോയപ്പോള്‍ പൊള്ളലേറ്റത്. കഴിഞ്ഞദിവസമാണ് സംഭവം. കൊറ്റാമം സിഎസ്ഐ ചര്‍ച്ചിനു സമീപം താമസിക്കുന്ന രാധയുടെ മകള്‍ അമ്പിളിയുടെ വീട്ടിനുമുന്നില്‍ ഗേറ്റില്‍ തട്ടിവിളിച്ചു. എന്നാല്‍ ആരെയും കാണാതായപ്പോള്‍ തിരികെ നടന്ന വസന്തിയുടെ പുറകില്‍ നിന്നും തിളച്ച വെള്ളം ഒഴിക്കുകയായിരുന്നു. ശരീരത്തിന്റെ പിന്‍ഭാഗത്തും വലതുഭാഗത്തും പൊള്ളലേറ്റ വസന്ത പാറശാല താലൂക്ക് ആശുപത്രിയില്‍ ചികില്‍സയിലാണ്. പാറശാല പോലിസ് കേസെടുത്തു.
Next Story
RELATED STORIES
ഐസിയു പീഡനക്കേസിലെ അതിജീവിത സമരം താത്കാലികമായി അവസാനിപ്പിച്ചു
24 April 2024 11:57 AM GMTലോക്സഭ തിരഞ്ഞെടുപ്പ് രണ്ടാംഘട്ടത്തിന് മൂന്ന് ദിവസം മാത്രം ശേഷിക്കെ...
24 April 2024 11:56 AM GMTപ്രധാനമന്ത്രി മുസ്ലിംകള്ക്കെതിരെ വിദ്വേഷ പ്രചാരണം നടത്തുന്നു;...
24 April 2024 11:54 AM GMT'ആകാശത്തിലെ രാജ്ഞിക്ക്' വിട; എയർ ഇന്ത്യയുടെ അഭിമാനമായിരുന്ന ജംബോ...
24 April 2024 11:49 AM GMTനെല്ലിയമ്പം ഇരട്ടക്കൊല: പ്രതി അർജുൻ കുറ്റക്കാരനെന്ന് കോടതി; ശിക്ഷാവിധി ...
24 April 2024 11:44 AM GMTപ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സംഭവം; പ്രതി...
24 April 2024 11:43 AM GMT