kannur local

വിവാദ സത്യവാങ്മൂലം മറ്റ് ജില്ലകള്‍ക്ക് ബാധകമല്ലെന്ന് റവന്യു മന്ത്രി

തൊടുപുഴ: ഇടുക്കിയില്‍ ഈ മാസം നാളെ നടത്താന്‍ നിശ്ചയിച്ച ഹര്‍ത്താലില്‍ നിന്നും സമരസമിതി പിന്മാറണമെന്ന് റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് അഭ്യര്‍ഥിച്ചു. ചാലക്കുടി മുനിയാട്ടുകുന്നിലെ വിഷയവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം മറ്റ് ജില്ലകള്‍ക്ക് ബാധകമല്ല. മറിച്ചുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും മന്ത്രി അറിയിച്ചു.സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലം സംബന്ധിച്ച് കര്‍ഷകര്‍ക്കുണ്ടായ ആശങ്കകള്‍ പരിഹരിക്കുന്നതിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്നലെ ഉന്നതതല യോഗം കൂടി.

പട്ടയ ഭൂമിയിലുള്ള കര്‍ഷകരുടെ അവകാശത്തെയോ സ്വാതന്ത്ര്യത്തേയോ ഒരുവിധത്തിലും ബാധിക്കാത്ത തരത്തിലായിരിക്കും ഇക്കാര്യത്തില്‍ നടപടികളുണ്ടാവുക. മാത്രമല്ല, സംസ്ഥാനത്ത് ഒരിടത്തും പട്ടയ ഭൂമിയിലെ കര്‍ഷകരുടെ അവകാശത്തെയോ    സ്വാതന്ത്ര്യത്തേയോ തടസ്സപ്പെടുത്താന്‍ അനുവദിക്കില്ല.അഡ്വ.ജനറല്‍,   റവന്യു-വനം പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍ , നിയമ സെക്രട്ടറി, ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേ—റ്റര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.അതേസമയം,ഹര്‍ത്താലില്‍ നിന്ന്്്് പിന്മാറണമെന്ന് ഹൈറേഞ്ച് സംരക്ഷണ സമിതിയോട് യുഡിഎഫ്. യോഗം അഭ്യര്‍ഥിച്ചു. തൃശൂരിലെ പാറമടയുമായി ബന്ധപ്പെട്ടു ചീഫ് സെക്രട്ടറി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഇടുക്കിയിലെ പട്ടയ ഭൂമികളെ ഏതെങ്കിലും തരത്തില്‍ ബാധിക്കുന്ന പരാമര്‍ശ—മില്ല.

സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തില്‍ 1993ലെ പ്രത്യേക ചട്ടങ്ങള്‍ പ്രകാരം നല്‍കിയ പട്ടയങ്ങളെല്ലാം അസാധുവാണെന്ന ആരോപണം തെറ്റാണ്.തൊടുപുഴ രാജീവ് ഭവനില്‍ ചേര്‍ന്ന യു ഡി എഫ് ജില്ലാ ഏകോപന സമിതി യോഗത്തില്‍ ജില്ലാ ചെയര്‍മാന്‍ അഡ്വക്കേറ്റ് എസ് അശോകന്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ അഡ്വക്കേറ്റ് അലക്‌സ് കോഴിമല അഡ്വ. ഇ എം ആഗസ്തി മുന്‍ എം എല്‍ എ, അഡ്വ. മുന്‍ എംപി പി ടി തോമസ് , റോഷി അഗസ്റ്റിന്‍ എംഎല്‍എ, മാത്യു സ്റ്റീഫന്‍ , പി പി സുലൈമാന്‍ റാവുത്തര്‍,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം ടി തോമസ്, റോയി കെ പൗലോസ്, പ്രഫ. എം ജെ ജേക്കബ്, അഡ്വ. ജോയി തോമസ്, കെ എം എ ഷുക്കൂര്‍, എം എസ് മുഹമ്മദ് സംസാരിച്ചു.
Next Story

RELATED STORIES

Share it