വിവാദ ഫേസ്ബുക്ക് പോസ്റ്റ്: അന്വേഷണം തുടങ്ങി

കണ്ണൂര്‍: കന്യാമറിയത്തിന്റെ ഉടലിനൊപ്പം സോളാര്‍ കേസിലെ പ്രതി സരിത എസ് നായരുടെ മുഖവും വച്ച് ഡിവൈഎഫ്‌ഐ നേതാവ് ഫേസ്ബുക്കില്‍ പോസ്റ്റിട്ട സംഭവത്തില്‍ പോലിസ് അന്വേഷണം തുടങ്ങി. സൈബ ര്‍ സെല്ലാണ് അന്വേഷണം നടത്തുന്നത്. ഇതിന്റെ ഭാഗമായി ഡിവൈഎഫ്‌ഐ നേതാവില്‍നിന്ന് മൊഴിയെടുക്കും.
മതവികാരം വ്രണപ്പെടുത്താ ന്‍ ശ്രമിച്ചെന്നും തിരഞ്ഞെടുപ്പു പെരുമാറ്റ ചട്ടലംഘനം നടത്തിയെന്നും ആരോപിച്ച് യൂത്ത്‌കോ ണ്‍ഗ്രസ് പേരാവൂര്‍ മണ്ഡലം വൈസ് പ്രസിഡന്റ് ശരത്ചന്ദ്രന്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. ഡിവൈഫ്‌ഐ പേരാവൂര്‍ മുരിങ്ങോടി ബ്രാഞ്ച് സെക്രട്ടറി അരുണ്‍ ആണ് ഫേസ്ബുക്കില്‍ വിവാദ പോസ്റ്റിട്ടത്. കന്യാമറിയത്തിന്റെ രൂപത്തില്‍ സരിത എസ് നായര്‍, ഈ ചിത്രത്തെ വണങ്ങിനില്‍ക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇതാണു ചിത്രത്തിലുള്ളത്. സംഭവം വിവാദമായതോടെ പോസ്റ്റ് പിന്‍വലിച്ചെങ്കിലും കേസെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോ ണ്‍ഗ്രസ് രംഗത്തെത്തുകയായിരുന്നു.
എന്നാല്‍, വിഷയത്തില്‍ വിശദീകരണവുമായി സിപിഎം രം ഗത്തെ ത്തി. വിഷയം ഇപ്പോള്‍ വിവാദമാക്കാന്‍ ശ്രമിക്കുന്നത് മുമ്പ് ചെയ്തതുപോലെ സിപിഎമ്മി നെയും ഡിവൈഎഫ്‌ഐയെയും അപമാനിക്കാനും തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുമാണ്. വിവാദ പോസ്റ്റിട്ട അരുണ്‍ പാര്‍ട്ടി അംഗ മോ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനോ പ്രാദേശിക ഭാരവാഹിയോ അല്ല. വിവാദമായ സാഹചര്യത്തില്‍ കമന്റ് ഇട്ട അരുണ്‍ നിരുപാധികം മാപ്പപേക്ഷിക്കുകയും ചെയ്തു. തങ്ങള്‍ക്കെതിരേ യുള്ള ദുരുദ്ദേശ്യത്തോടുകൂടിയ പ്രവര്‍ത്തനത്തിന്റെ തുടര്‍ച്ചയാണിതെന്നും സെക്രട്ടേറിയറ്റ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it