വിവാദ പ്രിന്‍സിപ്പല്‍ മന്ത്രിയുടെ സ്‌പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറി

തിരുവനന്തപുരം: വിരമിക്കുന്നതിനു മുമ്പ് ഒരു മണിക്കൂര്‍ കോളജ് പ്രിന്‍സിപ്പലായി നിയമിക്കപ്പെട്ട് വിവാദത്തിലായ കെജിഒഎ നേതാവിനെ വിദ്യാഭ്യാസ മന്ത്രിയുടെ സ്‌പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചു. കേരള ഗസറ്റഡ് ഓഫിസേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറിയായ ആര്‍ ശശികുമാറിനെയാണ് വിവാദത്തിലായതിന് തൊട്ടുപിന്നാലെ മന്ത്രിയുടെ ഓഫിസില്‍ ഉയര്‍ന്ന സ്ഥാനത്ത് നിയമിച്ചത്. സിഇടിയുടെ പ്രിന്‍സിപ്പലായാണ് കഴിഞ്ഞ ദിവസം ആര്‍ ശശികുമാറിനെ ഒരു മണിക്കൂര്‍ നേരത്തേക്ക് നിയമിച്ച് സര്‍ക്കാര്‍ പുലിവാല് പിടിച്ചത്. വൈകീട്ട് മൂന്നുമുതല്‍ നാലുവരെയായിരുന്നു അദ്ദേഹം പ്രിന്‍സിപ്പല്‍ കസേരയിലിരുന്നത്. തുടര്‍ന്ന് കൃത്യം 5 മണിക്ക് വിരമിക്കുകയും ചെയ്തു. ഉന്നത വിദ്യാഭ്യാസ വകുപ്പിലെ വിദഗ്ധരുടെ പാനല്‍ തയ്യാറാക്കിയ ഷോര്‍ട്ട്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടവരില്‍ നിന്നാണ് എന്‍ജിനീയറിങ് കോളജുകളിലെ പ്രിന്‍സിപ്പല്‍മാരെ തിരഞ്ഞെടുക്കുന്നതെന്നിരിക്കെയായിരുന്നു ചട്ടംലംഘിച്ചുള്ള ഇത്തരമൊരു നിയമനം.



Next Story

RELATED STORIES

Share it