Flash News

വിവാദ പ്രസ്താവന: മന്ത്രിമാര്‍ക്കെതിരെ രാജ്‌നാഥ് സിങ്

ന്യൂഡല്‍ഹി : വിവാദ പ്രസ്താവനകള്‍ നടത്തുന്ന മന്ത്രിമാര്‍ക്കെതിരെ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് പ്രസ്താവനകളിറക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്നും പിന്നീട് അതില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ സാധിക്കില്ലെന്നും രാജ്‌നാഥ് സിങ് നിര്‍ദേശിച്ചു. ഹരിയാനയില്‍ ദളിതുകള്‍ക്കെതിരെയുണ്ടായ ആക്രമണത്തെ പട്ടിയെ കല്ലെറിയുന്നതിനോടുപമിച്ച് വിദേശകാര്യ സഹമന്ത്രി വി.കെ സിങ് നടത്തിയ പ്രസ്താവന വിവാദമായ സാഹചര്യത്തിലാണ് ആഭ്യന്തരമന്ത്രിയുടെ മുന്നറിയിപ്പ്. പ്രസ്താവന നടത്തുമ്പോള്‍ ശ്രദ്ധ പുലര്‍ത്താതെ പിന്നീട് അത് ദുര്‍വ്യാഖ്യാനം നടത്തുകയായിരുന്നു എന്നു പറഞ്ഞ് ഒഴിഞ്ഞുമാറാന്‍ മന്ത്രിമാര്‍ക്ക് കഴിയില്ല എന്നാണ് രാജ്‌നാഥ് സിങ് ചൂണ്ടിക്കാട്ടിയത്. വി.കെ സിങിന്റെ പ്രസ്താവന  വലിയ ഒച്ചപ്പാടുണ്ടാക്കിയിരുന്നു.
Next Story

RELATED STORIES

Share it