Flash News

ജെഎന്‍യു പ്രഫസറുടെ പ്രസ്താവന വിവാദമാവുന്നു

ജെഎന്‍യു പ്രഫസറുടെ പ്രസ്താവന വിവാദമാവുന്നു
X
nivideta-menon.

ന്യൂഡല്‍ഹി: രാജ്യദ്രോഹക്കുറ്റം ചുമത്തി അഞ്ചു വിദ്യാര്‍ത്ഥികള്‍ ജയില്‍ശിക്ഷ അനുഭവിച്ച ജെഎന്‍യു വിവാദം കെട്ടടങ്ങുന്നതിന് മുമ്പ് വീണ്ടും ജെഎന്‍യുവില്‍ വിവാദ പ്രസ്താവനയുമായി പ്രഫസര്‍ രംഗത്ത്. പ്രഫസര്‍ നിവേദിത മേനോനാണ് വിവാദത്തിലകപ്പെട്ടത്. ജമ്മു കശ്മീര്‍ ഇന്ത്യ കൈയേറിയ പ്രദേശമെന്നാണ് നിവേദിത പ്രസ്താവിച്ചത്. ഫെബ്രുവരി 22ന് ജെഎന്‍യുവില്‍ നടന്ന പരിപാടിയിലാണ് 55 കാരിയായ നിവേദിത കശ്മീരിന് വേണ്ടി വാദിച്ചത്.
എല്ലാവര്‍ക്കുമറിയാം കശ്മീര്‍ ഇന്ത്യ അനധികൃതമായി കൈയേറിയതാണെന്ന്. എല്ലാവരും അത് അംഗീകരിക്കുന്നു. വിദേശ പ്രസിദ്ധീകരണങ്ങളായ ടൈമും ന്യൂസ് വീക്കും ഇന്ത്യയുടെ വ്യത്യസ്തമായ മാപ്പാണ് പ്രസിദ്ധീകരിക്കാറ്. അതിനെതിരേ ഇന്ത്യ വിവാദങ്ങളുണ്ടാവുന്നു. അവ നശിപ്പിക്കുന്നു. ലോകം മുഴുവന്‍ ഇന്ത്യയുടെ അനധികൃത കൈയേറ്റത്തെക്കുറിച്ച് പറയുന്നു. കശ്മീരികളുടെ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടം നീതിയുക്തമാണെന്നും മലയാളിയായ നിവേദിത പറയുന്നു. ജെഎന്‍യുവില്‍  സെന്റര്‍ ഫോര്‍ കംപാരറ്റീവ് പൊളിറ്റിക്‌സ് ആന്റ് പൊളിറ്റിക്കല്‍ തിയറി അധ്യാപകയാണ് നിവേദിത.
സംഭവം വിവാദമായിട്ടും താന്‍ പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് നിവേദിത പറയുന്നു. പ്രസ്താവനയക്കെതിരേ ഇതിനോടകം ഏബിവിപി രംഗത്ത് വന്നു. നിവേദിതയുടെ പ്രസംഗത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ആയിക്കൊണ്ടിരിക്കയാണ്.

നിവേദിതാ മേനോന്റെ പ്രസംഗത്തിന്റെ വീഡിയോ

https://youtu.be/SfQf01fBtxk
Next Story

RELATED STORIES

Share it