വിവാദ പ്രസംഗം: വെള്ളാപ്പള്ളി മുന്‍കൂര്‍ ജാമ്യം തേടി

കൊച്ചി: പ്രസംഗത്തിനിടെ വര്‍ഗീയ പരാമര്‍ശം നടത്തിയെന്ന പേരില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി വെള്ളാപ്പള്ളി നടേശന്‍ ഹൈക്കോടതിയില്‍. മാന്‍ഹോളില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കുന്നതിനിടെ മരിച്ച നൗഷാദിനെതിരേ ആലുവയില്‍ നടത്തിയ പരാമര്‍ശങ്ങളുടെ പേരിലെടുത്ത കേസില്‍ അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ടാണ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി ഹരജി നല്‍കിയത്.
വര്‍ഗീയ സ്പര്‍ധ വളര്‍ത്തുന്ന പ്രസംഗത്തിനാണ് തനിക്കെതിരേ കേസെടുത്തിരിക്കുന്നത്. എന്നാല്‍, വര്‍ഗീയ വിദ്വേഷമുണ്ടാക്കുന്ന തരത്തില്‍ താന്‍ പ്രസംഗിച്ചിട്ടില്ല. തന്റെ പ്രസംഗം മതസൗഹാര്‍ദം തകര്‍ക്കുകയോ വര്‍ഗീയ സ്പര്‍ധ ഉണ്ടാക്കുകയോ ചെയ്തിട്ടില്ല. താന്‍ യുഡിഎഫ് സര്‍ക്കാരിന്റെ നയങ്ങളെ വിമര്‍ശിക്കുകയാണ് ചെയ്തത്. അതിനാല്‍ അറസ്റ്റ് നീക്കം തടയണമെന്നുമാണ് ഹരജിയിലെ ആവശ്യം. ഹരജി പരിഗണിച്ച ജസ്റ്റിസ് എ ഹരിപ്രസാദ് സര്‍ക്കാരിനോട് വിശദീകരണം തേടി.
Next Story

RELATED STORIES

Share it