വിവാദ പരാമര്‍ശം; ഗിരീഷ് കര്‍ണാട് മാപ്പു പറഞ്ഞു; കര്‍ണാടിന് വധഭീഷണിയും
BY swapna en12 Nov 2015 4:36 AM GMT
X
swapna en12 Nov 2015 4:36 AM GMT
ബെംഗളുരു: കര്‍ണ്ണാടകയിലെ കെംപഗൗഡാ അന്താരാഷ്ട്ര വിമാനത്താവളത്തിന് ടിപ്പുസുല്‍ത്താന്റെ പേരിടണമെന്ന് ആവശ്യപ്പെട്ട പ്രമുഖ എഴുത്തുകാരനും കന്നഡ നടനുമായ ഗിരീഷ് കര്‍ണാട് മാപ്പു പറഞ്ഞു. തന്റെ പരാമര്‍ശം ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ മാപ്പു പറയുന്നു.
തന്റെ വ്യക്തി പരാമായ അഭിപ്രായം മാത്രമാണ് പ്രകടിപ്പിച്ചതെന്നും കര്‍ണാട് പറഞ്ഞു. ടിപ്പു ഹിന്ദു ആയിരുന്നെങ്കില്‍ ആദരിക്കപ്പെടുമായിരുന്നുവെന്നും കര്‍ണാട് ഇന്നലെ പ്രസ്താവിച്ചിരുന്നു.
കര്‍ണ്ണാടകയില്‍ ടിപ്പു സുല്‍ത്താന്റെ ജയന്തി ആഘോഷത്തിന്റെ ഭാഗമായി ഉണ്ടായ അക്രമ സംഭവങ്ങളോട് പ്രതികരിച്ചാണ് കര്‍ണാട് പ്രസ്താവന നടത്തിയത്.
അതിനിടെ ഗിരീഷ് കര്‍ണാടിന് വധഭീഷണി ലഭിച്ചു. ട്വിറ്ററിലൂടെയാണ് ഭീഷണി. വിവാദ പ്രസ്താവനകള്‍ നടത്തരുതെന്നും നടത്തുന്ന പക്ഷം പുരോഗമന സാഹിത്യകാരന് എം എന്‍ കല്‍ബുര്‍ഗി ലഭിച്ച അനുഭവമായിരിക്കുമെന്നും ഭീഷണി കത്തില്‍ പറയുന്നു.
Next Story
RELATED STORIES
വോട്ടിന് കിറ്റ്: ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള നീക്കത്തില്‍ പൗരസമൂഹം ...
25 April 2024 9:33 AM GMTശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം: ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍...
25 April 2024 9:08 AM GMTപ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMT