വിവാദ തൃണമൂല്‍ നേതാവിനെ നിരീക്ഷിക്കാന്‍ കേന്ദ്രസേന

ബോല്‍പൂര്‍(പശ്ചിമബംഗാള്‍): വിവാദ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അനുബ്രത മോണ്ടലിന്റെ വീടിനുപുറത്ത് നിരീക്ഷണത്തിന് കേന്ദ്രസേന. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരം പ്രാദേശിക മജിസ്‌ട്രേറ്റിന്റെ കീഴിലാണ് ബിര്‍ഭം ജില്ലയിലെ വസതിയില്‍ മോണ്ടലിനെ നിരീക്ഷിക്കാന്‍ കേന്ദ്രസേനയെ വിന്യസിച്ചിരിക്കുന്നത്. ശനിയാഴ്ച രാവിലെ മുതല്‍ കേന്ദ്രസേനയിലെ 10 ജവാന്‍മാര്‍ നിരീക്ഷണം തുടങ്ങിയിട്ടുണ്ട്. ഇന്നലെ രാവിലെ 8 മണിയോടെ ഡെപ്യൂട്ടി മജിസ്‌ട്രേറ്റ് മൃന്‍മോയ് ദാസ് മോണ്ടലിന്റെ വീട്ടിലെത്തി. മോണ്ടലിന്റെ വീട്ടില്‍ 24 മണിക്കൂര്‍ നിരീക്ഷണത്തിന് കേന്ദ്രസേനയെ വിന്യസിക്കാന്‍ വെള്ളിയാഴ്ചയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടത്. മോണ്ടലിനെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ നാസിം സെയ്ദി പറഞ്ഞിരുന്നു. ബിജെപിയുടെ വനിതാ സ്ഥാനാര്‍ഥിക്കെതിരേ മോശമായ പരാമര്‍ശങ്ങള്‍ നടത്തിയ മോണ്ടലിനെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ താക്കീതു ചെയ്തിരുന്നു.
Next Story

RELATED STORIES

Share it