വിവാദ കോളജ് മാഗസിന്‍ പ്രസിദ്ധീകരിച്ചത് നടപടിക്രമങ്ങള്‍ പാലിക്കാതെ

കോഴിക്കോട്: നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് സാമൂതിരി ഗുരുവായൂരപ്പന്‍ കോളജിന്റെ പേരില്‍ വിവാദ മാഗസിന്‍ പ്രസിദ്ധീകരിച്ചതെന്ന് കോളജ് ഭരണ സമിതി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മാഗസിന് കോളജ് പ്രിന്‍സിപ്പല്‍മാരുടെ അനുമതിയില്ല. ചീഫ് എഡിറ്റര്‍ എന്ന പേരില്‍ ഡോ. പി സി രതി തമ്പാട്ടിയുടെ ഫോട്ടോ പതിച്ചത് അവരുടെ അനുമതിയില്ലാതെയാണെന്ന് ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.
മാഗസിന്‍ പ്രസിദ്ധീകരിക്കുന്നതിനു മുമ്പ് കൃത്യമായ നടപടിക്രമങ്ങള്‍ പാലിക്കേണ്ടതുണ്ട്. കോളജ് യൂനിയന്‍ തിരഞ്ഞെടുപ്പിനു ശേഷം കോളജ് കൗണ്‍സിലിന്റെ ഉപദേശ പ്രകാരം അ തത് കാലത്തെ കോളജ് പ്രിന്‍സിപ്പല്‍ രൂപീകരിക്കുന്ന ഒരു പത്രാധിപസമിതിയാണ് രചനകള്‍ ക്ഷണിക്കുന്നത്.
പത്രാധിപസമിതി ചേര്‍ന്ന് അംഗീകരിച്ച സൃഷ്ടികള്‍ ചിട്ടപ്പെടുത്തിയാണ് അച്ചടിക്കാന്‍ പാകത്തില്‍ ക്രമീകരിക്കുന്നത്. എന്നാല്‍ ഇവിടെ ഒരു നടപടിക്രമങ്ങളും പാലിക്കപ്പെട്ടില്ല. മാഗസിന്‍ പ്രസിദ്ധീകരിക്കുന്നതിനു മുമ്പ് നിയമപ്രകാരം പാലിക്കേണ്ട ഒരു നടപടിക്രമമാണ് ഫോറം നാലിന്റെ സമര്‍പ്പണം, മാഗസിന്റെ ഉടമസ്ഥാവകാശ വും മറ്റ് ഔദ്യോഗിക അംഗീകാരവും നല്‍കുന്ന രേഖയാണിത്. ഇതില്‍ പറഞ്ഞിട്ടുള്ള കാര്യവും വസ്തുതാപരമായി തെറ്റാണെന്ന് മനേജര്‍ മായാദേവി, പ്രിന്‍സിപ്പല്‍ ഡോ. ടി രാമചന്ദ്രന്‍, കെ വി ദേവകുമാര്‍, ഡോ. എം മാധവിക്കുട്ടി, ഡോ. പി സി രതി തമ്പാട്ടി പറഞ്ഞു.
Next Story

RELATED STORIES

Share it