വിവാദ ആഡംബര വാഹനം യെദ്യൂരപ്പ തിരിച്ചുനല്‍കി

ബംഗളൂരു: വിവാദമായതിനെത്തുടര്‍ന്നു തനിക്കു ലഭിച്ച ഒരു കോടി രൂപയുടെ ആഡംബര വാഹനം കര്‍ണാടക ബിജെപി അധ്യക്ഷന്‍ ബി എസ് യെദ്യൂരപ്പ തിരിച്ചുനല്‍കി. വരള്‍ച്ച ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിനു പഞ്ചസാര രാജാവും മുന്‍ മന്ത്രിയുമായിരുന്ന മുരുകേശ് നീരാനിയാണ് ലാന്‍ഡ് ക്രൂയിസര്‍ ആഡംബര വാഹനം യെദ്യൂരപ്പയ്ക്കു നല്‍കിയത്. വരള്‍ച്ച ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ വായ്പയായി ലഭിച്ച വാഹനം ഉപയോഗിക്കേണ്ടതില്ലെന്നു തീരുമാനിച്ചതായും കഴിഞ്ഞ ദിവസം അതു നീരാനിയുടെ വീട്ടിലേക്കയച്ചതായും യെദ്യൂരപ്പ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.
പാര്‍ട്ടി പ്രവര്‍ത്തനത്തിനു വേണ്ടിയാണ് താല്‍ക്കാലികമായി വാഹനം ലഭിച്ചിരുന്നതെന്നും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പിടിച്ചെടുത്ത സംസ്ഥാന ഭരണം തിരിച്ചെടുക്കുന്നതിനു വേണ്ടി പ്രവര്‍ത്തകരെ സന്നദ്ധരാക്കാന്‍ ആയിരക്കണക്കിനു കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സൗകര്യപ്രദമായ ഒരു വാഹനം ആവശ്യമായിരുന്നെന്നും നേരത്തേ യെദ്യൂരപ്പയുടെ ഓഫിസ് വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസ്സുകാരനായ കര്‍ണാടക മുഖ്യമന്ത്രിയുടെ വന്‍വിലയുള്ള വാച്ചിനെക്കുറിച്ച് ബിജെപി ആരോപണമുന്നയിച്ചിരുന്നു.
Next Story

RELATED STORIES

Share it