Life Style

വിവാദങ്ങള്‍ക്ക് വിട; ഗുലാം അലി കേരളത്തില്‍ പാടാനെത്തുന്നു

തിരുവനന്തപുരം: ഇന്ത്യയില്‍ പാടാന്‍ അനുവദിക്കില്ലെന്ന് ശിവസേനയുടെ വിലക്കിനെ ത്തുടര്‍ന്നുള്ള വിവാദത്തിനുശേഷം ലോകപ്രശസ്ത ഗസ ല്‍ ഗായകന്‍ ഗുലാം അലി കേരളത്തില്‍ പാടാനെത്തുന്നു. അടുത്ത മാസം 15ന് തിരുവനന്തപുരത്തും 17ന് കോഴിക്കോട്ടുമാണ് ഗസല്‍ സന്ധ്യ നടക്കു ക. സ്വരലയയുടെ ക്ഷണം സ്വീകരിച്ചാണ് ഗുലാം അലി കേരളത്തിലെത്തുന്നത്. ഗുലാം അലിയെ ഇന്ത്യയില്‍ പാടാന്‍ അനുവദിക്കില്ലെന്ന് ശിവസേന ഭീഷണി മുഴക്കിയതിനാല്‍ വിവിധ നഗരങ്ങളില്‍ അദ്ദേഹത്തിന്റെ പരിപാടി റദ്ദാക്കിയിരുന്നു. തുടര്‍ന്നാണ് സ്വരലയ അദ്ദേഹത്തെ ഇന്ത്യയിലേക്കു ക്ഷണിച്ചത്. അദ്ദേഹത്തെ ആദരിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്വരലയ ഈ പരിപാടി സംഘടിപ്പിക്കുന്നതെന്ന് മുന്‍മന്ത്രി എം എ ബേബി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it