വിവാദങ്ങളില്ലാത്ത മേള; സംഘാടകര്‍ക്ക് എ പ്ലസ്

എ പി ഷഫീഖ്

വിവാദങ്ങളില്ലാതെ 61ാമത് ദേശീയ സ്‌കൂള്‍ കായിക മേളയ്ക്ക് തിരശ്ശീല വീണു. ദേശീയ ഗെയിംസ് പോലെ ദേശീയ സ്‌കൂള്‍ മീറ്റും കേരളം വന്‍ വിജയമാക്കി. ഇക്കാര്യത്തില്‍ ആര്‍ക്കും യാതൊരു സംശയവുമില്ല. തയ്യാറെടുപ്പിന് ലഭിച്ച ചുരുങ്ങിയ സമയം നല്ലത് പോലെ പ്രയോജനപ്പെടുത്തിയ സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലും സംഘാടകരും അഭിനന്ദനം അര്‍ഹിക്കുന്നു. ചുരുങ്ങിയ സമയം കൊണ്ട് മീറ്റിനെ വന്‍ വിജയമാക്കാന്‍ സംഘാടകര്‍ക്ക് സാധിച്ചിരിക്കുന്നു.
മറ്റു സംസ്ഥാനങ്ങള്‍ വേദിയാവാന്‍ മടിച്ചുനിന്നപ്പോള്‍ കേരളം ഇരു കൈയ്യും നീട്ടി സ്‌കൂള്‍ കായിക മേളയെ സ്വീകരിക്കുകയായിരുന്നു. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിന്റെ അഭ്യര്‍ഥന സ്വീകരിച്ച സംസ്ഥാന സര്‍ക്കാരും മേളയുടെ വിജയത്തില്‍ അഭിനന്ദനത്തിന് അര്‍ഹരാണ്. ഏതൊരു മേള ആരംഭിക്കുമ്പോഴും അവസാനിക്കുമ്പോഴും വിവാദങ്ങള്‍ ഒപ്പമുണ്ടാവാറുണ്ട്. എന്നാല്‍, ദേശീയ സ്‌കൂള്‍ കായിക മേളയ്ക്ക് ഇന്നലെ കോഴിക്കോട് തിരശ്ശീല വീണപ്പോള്‍ അതില്‍ നിന്ന് വൃത്യസ്ഥമായിരിക്കുന്നു. ഉത്തേജകമോ, അഴിമതിയോ, മറ്റു വിവാദങ്ങളോ കായിക മേളയുടെ മേല്‍ കരിനിഴല്‍ വീഴ്ത്താനെത്താത് 61ാമത് ദേശീയ സ്‌കൂള്‍ മീറ്റിനെ വന്‍ വിജയമാക്കാന്‍ സഹായിച്ചു.
മറ്റു സംസ്ഥാനങ്ങളില്‍ മീറ്റിനെത്തിയവരെ ഇരും കൈയ്യും നീട്ടിയാണ് കേരളം സ്വീകരിച്ചത്. യാതൊരു പരാതീനതകളോ പരിഭവമോ മറ്റു സംസ്ഥാനങ്ങള്‍ക്ക് ചൂണ്ടിക്കാട്ടാനില്ല. ഒളിംപ്യന്‍ റഹ്മാന്‍ സ്‌റ്റേഡിയത്തിലെ അത്യാധുനിക സൗകര്യങ്ങളും മേളയ്‌ക്കെത്തിയ താരങ്ങള്‍ക്ക് ആവേശമായി. മീറ്റിന് മികച്ച മെഡിക്കല്‍ സംഘത്തെ ഒരുക്കാനും അധികൃതര്‍ക്ക് സാധിച്ചു.
Next Story

RELATED STORIES

Share it