വിവരാവകാശത്തിനുള്ള മറുപടി:  സിഐയില്‍ നിന്ന് 2 രൂപ ഈടാക്കിയ എസ്‌ഐക്ക് 3,000 രൂപ പിഴ

പത്തനംതിട്ട: വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയ്ക്ക് വിവരം നല്‍കുന്നതിന് അപേക്ഷകനില്‍ നിന്നും 2 രൂപ ഈടാക്കിയ ഉദ്യോഗസ്ഥന് 3,000 രൂപ പിഴ ശിക്ഷിച്ചു. മുഖ്യ വിവരാവകാശ കമ്മീഷന്റെതാണ് ഉത്തരവ്. അപേക്ഷകനും പത്തനംതിട്ട ചെന്നീര്‍ക്കര സ്വദേശിയും കോട്ടയം െ്രെകം ബ്രാഞ്ച് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുമായ മധു ബാബുവിന്റെ പരാതിയെ തുടര്‍ന്നാണാണ് നടപടി.
വയനാട് മേപ്പാടി പോലീസ് സ്‌റ്റേഷനിലെ മുന്‍ എസ്.ഐയും ഇപ്പോള്‍ സുല്‍ത്താന്‍ബത്തേരി എസ്.ഐ.യുമായ സി. എ. മുഹമ്മദിനെ ശിക്ഷിച്ചുകൊണ്ടാണ് വിവരാവകാശ കമ്മീഷന്‍ ഉത്തരവിട്ടത്. പത്തനംതിട്ട ബാറിലെ ഒരു അഭിഭാഷകന്റെ പേരില്‍ ഏതെങ്കിലും ക്രിമിനല്‍ കേസ് ഉണ്ടോ എന്നാരാഞ്ഞുകൊണ്ട് മധു ബാബു വിവരാവകാശ നിയമ പ്രകാരം 10 രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിച്ച് അപേക്ഷനല്‍കിയിരുന്നു.മറുപടി നല്‍കുന്നതിന് 2 രൂപ ഫീസ് അടയ്ക്കണമെന്നു കാണിച്ച് മേപ്പാടി പോലീസ് സ്‌റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ മറുപടി കത്ത് നല്‍കി. 2 രൂപ ഫീസടച്ചു രസീത് നല്‍കിയപ്പോള്‍ എസ്.ഐ. മറുപടി നല്‍കി.
ഇതിനെതിരെ മധു ബാബു വിവരാവകാശ കമ്മീഷനു പരാതി നല്‍കി. തുക ഈടാക്കിയ വിവരാവകാശ ഉദ്യോഗസ്ഥനോട് കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. മധു ബാബുവിനു 2 രൂപ അടയ്ക്കണമെന്നു കാണിച്ച് കത്ത് നല്‍കിയത് തന്റെ ഓഫീസിലെ റൈറ്ററാണെന്നും ഹര്‍ജിക്കാരനു വിവരം നല്‍കിയിട്ടുണ്ടെന്നുമാണ് മറുപടി നല്‍കിയത്. പകര്‍പ്പ് ഫീസ് ആവശ്യപ്പെടേണ്ടത് ഏതെങ്കിലും ഫയലിന്റെയോ രജിസ്റ്ററിന്റെയോ പകര്‍പ്പ് തയ്യാറാക്കി നല്‍കുമ്പോള്‍ ഓരോ പേജിനും 2 രൂപ എന്ന നിരക്കിലാണ്.
കേസുകള്‍ ഇല്ലെന്ന വിവരം അപേക്ഷകനെ അറിയിക്കുന്നതിന് 2 രൂപ വാങ്ങിയ നടപടി തെറ്റാണ്.സ്‌റ്റേഷന്‍ റൈറ്ററെക്കൊണ്ട് അപേക്ഷയ്ക്ക് മറുപടി അയച്ചതും തെറ്റായ തീയതി രേഖപ്പെടുത്തിയതും കൃത്യവിലോപമാണെന്ന് വിലയിരുത്തിയാണ പിഴ ചുമത്താന്‍ തീരുമാനിച്ചതെന്ന് മുഖ്യ വിവരാവകാശ കമ്മീഷന്‍ ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it