Kerala

വിവരാവകാശം: വിജിലന്‍സിനെ ഒഴിവാക്കിയതില്‍ വിശദീകരണം തേടി

തിരുവനന്തപുരം: വിജിലന്‍സിനെ വിവരാവകാശത്തില്‍നിന്ന് ഒഴിവാക്കിയ സര്‍ക്കാര്‍ നടപടിക്കെതിരേ പ്രതിഷേധം ശക്തം. വിവരാവകാശ കമ്മീഷണര്‍ പൊതുഭരണ വകുപ്പിനോടു വിശദീകരണം തേടി. വിജിലന്‍സിനെ ഒഴിവാക്കുന്നതു സംബന്ധിച്ച ഫയല്‍ ഹാജരാക്കാന്‍ മുഖ്യ വിവരാവകാശ കമ്മീഷണര്‍ സിബി മാത്യൂസ് നിര്‍ദേശിച്ചു. വി എസ് അച്യുതാനന്ദന്‍ നല്‍കിയ കത്തിനെത്തുടര്‍ന്നാണു നടപടി.
തിരഞ്ഞെടുപ്പ് അടുത്ത വേളയില്‍ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും അഴിമതിക്കഥകള്‍ പുറംലോകം അറിയുമെന്ന ഭയംകൊണ്ടാണ് സര്‍ക്കാരിന്റെ നീക്കമെന്ന് സിപിഎം ആരോപിച്ചു.
വിജ്ഞാപനം പിന്‍വലിക്കണമെന്ന് വി എം സുധീരന്‍ ആവശ്യപ്പെട്ടു. ഇക്കഴിഞ്ഞ ജനുവരി 27ലെ ഉത്തരവിലാണ് മുഖ്യമന്ത്രി, മന്ത്രിമാര്‍, എംപി, എംഎല്‍എ, ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥര്‍ എന്നിവരെ വിവരാവകാശവുമായി ബന്ധപ്പെട്ട് വിജിലന്‍സിന്റെ പരിധിയില്‍ നിന്ന് സര്‍ക്കാര്‍ ഒഴിവാക്കിയത്.വിവരാവകാശ നിയമത്തിന്റെ 24 (4) വകുപ്പ് ഉപയോഗിച്ചാണു നടപടി. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട് ഇന്റലിജന്‍സ്-സുരക്ഷാ ഏജന്‍സികളെ മാത്രം ഒഴിവാക്കാനേ ഈ വകുപ്പ് ഉപയോഗിക്കാവൂ. അഴിമതി അന്വേഷിക്കുന്ന വിജിലന്‍സ് വകുപ്പിനെ ഒഴിവാക്കാന്‍ നിയമം അനുശാസിക്കുന്നില്ല.
Next Story

RELATED STORIES

Share it