വിവരാവകാശം:മന്ത്രിസഭാ തീരുമാനം തിരിച്ചയക്കണം -എന്‍സിഎച്ച്്ആര്‍ഒ

കോഴിക്കോട്: വിജിലന്‍സ് കേസുകളില്‍ മുഖ്യമന്ത്രി, മന്ത്രിമാര്‍, ജനപ്രതിനിധികള്‍, സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ എന്നിവരെ സംബന്ധിച്ച വിവരങ്ങള്‍ വിവരാവകാശ നിയമപ്രകാരം ലഭിക്കുന്ന അപേക്ഷകള്‍ നിരസിക്കണമെന്ന മന്ത്രിസഭാ തീരുമാനം തിരിച്ചയക്കാന്‍ മുഖ്യ വിവരാവകാശ കമ്മീഷണര്‍ ആര്‍ജവം കാണിക്കണമെന്ന് ദേശീയ മനുഷ്യാകാശ ഏകോപന സമിതി(എന്‍സിഎച്ച്ആര്‍ഒ )കേരള ചാപ്റ്റര്‍ നിര്‍വാഹകസമിതി ആവശ്യപ്പെട്ടു. തീരുമാനം പിന്‍വലിച്ചു എന്ന രൂപത്തിലുള്ള പ്രഖ്യാപനങ്ങള്‍ ശരിയല്ലെന്നാണ്  മനസ്സിലായത്. ഇക്കാര്യത്തില്‍ ഇപ്പോഴും ജനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന അവ്യക്തത നീക്കാന്‍ സര്‍ക്കാറിന് ബാധ്യതയുണ്ടെന്നും യോഗം അഭിപ്രായപ്പെട്ടു. പൗരന്റെ അറിയാനുള്ള അവകാശം തടയുന്ന തീരുമാനത്തിനെതിരേ നിയമനടപടികള്‍ സ്വീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. യോഗത്തില്‍ എന്‍സിഎച്ച്ആര്‍ഒ കേരള ചാപ്റ്റര്‍ സംസ്ഥാന പ്രസിഡന്റ് വിളയോടി ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു. ദേശീയ സെക്രട്ടറി റെനി ഐലിന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി ടി കെ അബ്ദുസ്സമദ്, ഖജാഞ്ചി കെ പി ഒ റഹമത്തുല്ല, കോ-ഓഡിനേറ്റര്‍ ഷറഫുദ്ദീന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it