Flash News

വിവരവകാശ അപേക്ഷയില്‍ മറുപടി നല്‍കാന്‍ ഇന്ത്യന്‍ പൗരനാണെന്ന് തെളിയിക്കണമെന്ന്

വിവരവകാശ അപേക്ഷയില്‍ മറുപടി നല്‍കാന്‍ ഇന്ത്യന്‍ പൗരനാണെന്ന് തെളിയിക്കണമെന്ന്
X
RTI

കൊച്ചി: വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് ഉത്തരം ലഭ്യമാക്കാന്‍ ഇന്ത്യന്‍ പൗരനാണെന്ന് തെളിയിക്കുന്ന രേഖ
ഹാജരാക്കണമെന്ന് കൊച്ചി എന്‍ഐഎ കോടതി.

കേരളത്തിലെ എന്‍ഐഎ കോടതി സ്ഥാപിച്ചത് എപ്പോഴാണെന്നും ഏതൊക്കെ കേസുകളാണ് ഇപ്പോള്‍ കോടതിയുടെ പരിഗണനയിലുള്ളത് എന്നതും സംബന്ധിച്ചുള്ള ചോദ്യത്തിന് മറുപടി ലഭിക്കണമെങ്കിലാണ് പൗരത്വം തെളിയിക്കുന്ന രേഖ വേണമെന്ന് കോടതി ആവശ്യപ്പെട്ടത്.

എന്‍സിഎച്ച്ആര്‍ഒ (നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഹ്യൂമണ്‍ റൈറ്റസ് ഓര്‍ഗനൈസേഷന്‍)യുടെ ദേശിയ സെക്രട്ടറി റെനി ഐലിന്‍ നല്‍കിയ അപേക്ഷയിലാണ് കൊച്ചി എന്‍ഐഎ കോടതിയുടെ മറുപടി.
വിവരാവകാശ നിയമത്തിലെ വകുപ്പ് 3 (എഫ്.എ.ക്യു.എസ് 1.2) പ്രകാരം ഇന്ത്യന്‍ പൗരനാണെന്ന് തെളിയിക്കണമെന്നാണ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നല്‍കിയ മറുപടിയില്‍ വ്യക്തമാക്കുന്നത്.

[related]
Next Story

RELATED STORIES

Share it