thiruvananthapuram local

വിഴിഞ്ഞം തുറമുഖം; നിര്‍മാണത്തിന് ഏറ്റെടുത്ത് സ്ഥലങ്ങളില്‍ സാമൂഹികവിരുദ്ധ ശല്യമെന്ന് പരാതി

വിഴിഞ്ഞം: രാജ്യാന്തര തുറമുഖ നിര്‍മാണത്തിനായി ഏറ്റെടുത്ത് സംരക്ഷിച്ചുവരുന്ന സ്ഥലങ്ങളില്‍ സാമൂഹികവിരുദ്ധ ശല്യമെന്ന് പരാതി.
ഈ സ്ഥലങ്ങളില്‍ കടന്നുകയറി പൊതുമുതല്‍ നശിപ്പിക്കലും മോഷണവും മദ്യപാനവും ഉള്‍പ്പടെയുള്ള പ്രവൃത്തികള്‍ നടക്കുന്നതായാണ് പരാതി.
പദ്ധതി പ്രദേശത്തില്‍ ഉള്‍പ്പെടുന്ന പനവിളക്കോട് ഭാഗത്തെ ചുറ്റുമതില്‍ കഴിഞ്ഞ ദിവസം സാമൂഹികവിരുദ്ധര്‍ തകര്‍ക്കുകയും സിമന്റ് കട്ടകള്‍ കടത്തിക്കൊണ്ടുപോകുകയും ചെയ്തതായി വിഴിഞ്ഞം ഇന്റര്‍നാഷനല്‍ സീ പോര്‍ട്ട് കമ്പനി (വിസില്‍) അധികൃതര്‍ പോലിസില്‍ പരാതിപ്പെട്ടിരുന്നു. പദ്ധതിക്കായി ഏറ്റെടുത്തിട്ടുള്ള മറ്റു പ്രദേശങ്ങളിലും സമാനസംഭവങ്ങള്‍ മുമ്പും നടന്നിട്ടുള്ളതായി പരാതി ലഭിച്ചിട്ടുണ്ട്.
സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് അധികവും. സാമൂഹ്യവിരുദ്ധരുടെ ആക്രമണത്തില്‍ കമ്പനിക്ക് വലിയ തുക നഷ്ടമുണ്ടായതായും പറയുന്നു. കുറ്റക്കാരെ കണ്ടെത്തണമെന്നും കമ്പനിക്കുണ്ടായ സാമ്പത്തികനഷ്ടം ഇടാക്കണമെന്നും ആവശ്യപ്പെട്ട് വിസില്‍ അധികൃതര്‍ വിഴിഞ്ഞം പോലിസില്‍ പരാതി നല്‍കി.
Next Story

RELATED STORIES

Share it