വിളവെടുപ്പ് പൂര്‍ത്തിയാക്കിയ പാടശേഖരം കത്തിയമര്‍ന്നു; പാടശേഖരത്തില്‍ വന്‍ അഗ്നിബാധ
BY Sumeera SMR26 April 2016 5:41 AM GMT
Sumeera SMR26 April 2016 5:41 AM GMT
മാന്നാര്‍: വിളവെടുപ്പ് പൂര്‍ത്തിയായ പുഞ്ചപ്പാടശേഖരത്തില്‍ വന്‍ അഗ്നിബാധ. അപ്പര്‍കുട്ടനാടന്‍ കാര്‍ഷികമേഖലയായ മാന്നാറിലെ കുരട്ടിശേരി വില്ലേജില്‍പ്പെട്ട നാലുതോട്ടിലാണ് കഴിഞ്ഞ ദിവസം വൈകീട്ട് 3.30 ഓടെ തീപിടിത്തമുണ്ടായത്.
നാട്ടുകാരും ഫയര്‍ഫോഴ്സും സമയോചിതമായി ഇടപെട്ടതിനാല്‍ കരയിലേക്കും മറ്റും തീപടര്‍ന്നു പിടിച്ചു കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായില്ല. ഒരിപ്പൂകൃഷിയെ മാത്രം ആശ്രയിച്ചിരുന്ന ഈ മേഖലയില്‍ ഇക്കുറി നെല്ലിന്റെ വര്‍ധിച്ച തോതിലുള്ള വളര്‍ച്ചകാരണം ഉല്‍പ്പാദനം കഴിഞ്ഞ വര്ഷത്തിനേക്കാള് പകുതിയായി കുറഞ്ഞിരുന്നു.
കൊയ്തു മെതി പൂര്‍ണമായും കഴിഞ്ഞ പാടത്തു വരിനെല്ല് നശിക്കാനായിട്ടാണ് കൃഷിക്കാര്‍ തീയിട്ടത്. ശക്തമായ കാറ്റിനെ തുടര്‍ന്നു നാലുഭാഗത്തേക്കും തീ പടരുകയായിരുന്നു. നാലുതോടിന്റെ മോട്ടര്‍ തറയും കത്തിനശിച്ചു.
മാവേലിക്കരയില്‍ നിന്നും എത്തിയ ഫയര്‍ഫോഴ്സ് യൂനിറ്റിന്റെ വാഹനത്തിനു നിലങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള വഴി സൗകര്യ ഇല്ലാത്തതിനാല്ഹോസിന്റെ പരമാവധി നീളത്തില്‍ ജലം ചീറ്റുകയായിരുന്നു.
നാട്ടുകാരും തീയണയ്ക്കുന്നതില്‍ പങ്കാളികളായി.

Next Story
RELATED STORIES
ലോക്സഭാ തിരഞ്ഞെടുപ്പ്; ഒന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി
19 April 2024 5:48 AM GMTബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ വീട്ടില്‍ ബുള്‍ഡോസര്‍ എത്തും;...
18 April 2024 5:28 PM GMTവീണ്ടും ഇഡി ; ആം ആദ്മി എംഎല്‍എ അമാനത്തുള്ള ഖാന് അറസ്റ്റില്‍
18 April 2024 5:07 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTതെലങ്കാനയില്‍ സ്കൂളിന് നേരെ ഹിന്ദുത്വ സംഘടനകളുടെ ആക്രമണം; മലയാളി...
18 April 2024 10:30 AM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMT