thiruvananthapuram local

വിളപ്പില്‍ശാല മാലിന്യസംസ്‌കരണ പ്ലാന്റിന് പുതിയ സ്ഥലം കണ്ടെത്താന്‍ തീരുമാനം

തിരുവനന്തപുരം: സുപ്രീംകോടതി ഉത്തരവ് പ്രകാരം വിളപ്പില്‍ശാല മാലിന്യസംസ്‌കരണ പ്ലാന്റ് മാറ്റി സ്ഥാപിക്കാന്‍ പകരം സ്ഥലം കണ്ടെത്താന്‍ തീരുമാനം. 15 ദിവസത്തിനകം നഗരപരിധിക്കുള്ളില്‍ 10 ഏക്കര്‍ സ്ഥലം കണ്ടെത്താനാണ് ഇതിനായി കോടതി നിര്‍ദേശ പ്രകാരം രൂപീകരിച്ച കര്‍മസമിതിയുടെ ആദ്യയോഗം തീരുമാനിച്ചത്. സ്ഥലം കണ്ടെത്തുന്നതിന് പുറമെ പ്ലാന്റ് മാറ്റി സ്ഥാപിക്കാന്‍ വേണ്ട അടിസ്ഥാന സൗകര്യങ്ങളുണ്ടോയെന്നതടക്കമുള്ള പരിശോധനകളും പൂര്‍ത്തിയാക്കും. യോഗതീരുമാന പ്രകാരം കര്‍മസമിതി അംഗങ്ങള്‍ വിളപ്പില്‍ശാല പ്ലാന്റും സന്ദര്‍ശിച്ചു.
ഡോ. ബാബു അമ്പാട്ട് (സെന്‍ട്രല്‍ എന്‍വയോണ്‍മെന്റ് ഡയറക്ടറേറ്റ്), രാജ് കുമാര്‍ (കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ്), ദിലീപ് കുമാര്‍ (സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ്), ഡോ. ജയ (കേരള സര്‍വകലാശാല എന്‍വയോണ്‍മെന്റല്‍ സ്റ്റഡീസ്), എം നിസാറുദീന്‍ (കോര്‍പറേഷന്‍ സെക്രട്ടറി), സി എം സുലൈമാന്‍ (കോര്‍പറേഷന്‍ എന്‍ജിനീയര്‍), ഡോ. സി ഉമ്മുസെല്‍മ (കോര്‍പറേഷന്‍ ഹെല്‍ത്ത് ഓഫിസര്‍) എന്നിവരടങ്ങുന്ന സംഘമാണ് പ്ലാന്റ് സന്ദര്‍ശിച്ചത്. ഡോ. ബാബു അമ്പാട്ടിനെ കര്‍മസമിതിയുടെ ചെയര്‍മാനും കോര്‍പറേഷന്‍ എന്‍ജിനീയര്‍ സി എം സുലൈമാനെ കണ്‍വീനറുമായി തിരഞ്ഞെടുത്തു. തുടര്‍നടപടികള്‍ കര്‍മസമിതിയാവും കൈക്കൊള്ളുക.
കണ്ടെത്തുന്ന സ്ഥലം മലിനീകരണ നിയന്ത്രണ ചട്ടങ്ങള്‍ക്കും പരിസ്ഥിക്കും അനിയോജ്യമായിരിക്കണം. ജനവാസ കേന്ദ്രമായിരിക്കരുതെന്നും നിര്‍ദ്ദേശമുണ്ട്. സ്ഥലം കെണ്ടത്തിയാല്‍ കര്‍മസമിതി അംഗങ്ങള്‍ സ്ഥലം പരിശോധിച്ച് പ്ലാന്റ് സ്ഥാപിക്കാന്‍ അനിയോജ്യമാണോയെന്ന് റിപോര്‍ട്ട് സമര്‍പിക്കും. അതും 15 ദിവസത്തിനകം പൂര്‍ത്തിയാക്കും. 2000ല്‍ സ്ഥാപിച്ച പ്ലാന്റ് ആരംഭിച്ചത്. പരിസ്ഥിതി മലിനീകരണത്തിന്റെ പേരില്‍ ജനകീയ പ്രക്ഷോഭം രൂക്ഷമായപ്പോള്‍ 2011 ഡിസംബറില്‍ അടച്ചുപൂട്ടി. 2015 സപ്തംബര്‍ 30നാണ് ചവര്‍ ഫാക്ടറി അടച്ചുപൂട്ടണമെന്നു ഹരിത ്രൈടബ്യൂണല്‍ വിധിയുണ്ടായത്. വിധിക്കെതിരെ കോര്‍പറേഷന്‍ സുപ്രീം കോടതിയില്‍ സമര്‍പിച്ച ഹര്‍ജി മാസങ്ങള്‍ക്കു മുമ്പു തള്ളുകയും പ്ലാന്റ് നഗരപരിധിക്കുള്ളില്‍ മാറ്റി സ്ഥാപിക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. ഇതത്തേുടര്‍ന്നാണ് കര്‍മസമിതി രൂപീകരിച്ചത്.
Next Story

RELATED STORIES

Share it