wayanad local

വില്ലേജ്- രജിസ്ട്രാര്‍ ഓഫിസ് സേവനങ്ങള്‍ ഇനി ഓണ്‍ലൈനിലൂടെ

കല്‍പ്പറ്റ: വില്ലേജ്- രജിസ്ട്രാര്‍ ഓഫിസുകളില്‍ നിന്നു ലഭ്യമാക്കുന്ന സേവനങ്ങള്‍ ഇനി ഓണ്‍ലൈന്‍ പോക്കുവരവ് സംവിധാനത്തിലൂടെ.
ജില്ലയിലെ 49 വില്ലേജ് ഓഫിസുകളിലും രജിസ്ട്രാര്‍ ഓഫിസുകളിലുമാണ് ഓണ്‍ലൈന്‍ പോക്കുവരവ് സംവിധാനം നിലവില്‍ വരുന്നത്. ഭൂരേഖ സംബന്ധമായ സേവനങ്ങള്‍ വില്ലേജ് ഓഫിസുകള്‍ വഴിയും രജിസ്‌ട്രേഷന്‍ സംബന്ധമായവ രജിസ്ട്രാര്‍ ഓഫിസ് മുഖാന്തരവും ലഭിക്കും. വിവിധ സേവനങ്ങള്‍ക്ക് ഓഫിസുകള്‍ കയറിയിറങ്ങുന്ന ഗുണഭോക്താക്കള്‍ക്ക് ഒരു പരിധി വരെ സഹായമൊരുക്കുകയാണ് ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ.
ഭൂനികുതി അടവ്, ആധാരം രജിസ്‌ട്രേഷന്‍ തുടങ്ങിയവ ഓണ്‍ലൈന്‍ സംവിധാത്തിലൂടെ നടപ്പാക്കുക, കുടിക്കടം സര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈന്‍ വഴി ലഭ്യമാക്കുക, ലാന്റ് രജിസ്‌ട്രേഷന്‍ നടത്തിയാല്‍ ഉടന്‍ വില്ലേജില്‍ വിവരങ്ങള്‍ ലഭ്യമാക്കുക തുടര്‍ന്ന് ഓണ്‍ലൈന്‍ പോക്കുവരവ് നടത്തുക തുടങ്ങിയ സേവനങ്ങളാണ് ഇലക്‌ട്രോണിക് സംവിധാനത്തിലൂടെ ഉറപ്പാക്കുന്നത്. വില്ലേജ് ഓഫിസുകളെയും രജിസ്ട്രാര്‍ ഓഫിസുകളെയും ഓണ്‍ലൈനായി ബന്ധിപ്പിച്ചാണ് പദ്ധതി നടപ്പാക്കുക.
ഓണ്‍ലൈന്‍ പോക്കുവരവ് സംവിധാനത്തിന്റെ ആദ്യഘട്ട പ്രവര്‍ത്തനത്തിന്റെ ഭാഗമായി ജില്ലയിലെ 45 വില്ലേജുകളില്‍ ഇന്നു ട്രയല്‍ റണ്‍ ആരംഭിക്കും. ഒരാഴ്ചയ്ക്കകം പൂര്‍ണമായ സേവനങ്ങള്‍ റവന്യൂ വകുപ്പ് ഉറപ്പാക്കും. റവന്യൂ, എന്‍ഐസി, രജിസ്‌ട്രേഷന്‍, കേരള സ്റ്റേറ്റ് ഐടി മിഷന്‍ വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
Next Story

RELATED STORIES

Share it