kannur local

വില്ലേജ് അധികൃതര്‍ക്ക് മൗനം: മാടായിപ്പാറയില്‍ കുന്നിടിച്ച് മണ്ണെടുപ്പ് വ്യാപകം

പഴയങ്ങാടി: ചരിത്രപ്രസിദ്ധമായ മാടായിപ്പാറയില്‍ കുന്നിടിച്ച് മണ്ണെടുപ്പ് വ്യാപകം. കുണ്ടില്‍തടം ഭാഗത്താണ് രണ്ടേക്കറോളം പച്ചപ്പാര്‍ന്ന കുന്നിന്‍പ്രദേശം ഇടിച്ചുനിരത്തുന്നത്. ഒരുമാസത്തോളമായി അധികൃതരുടെ ഒത്താശയത്തോടെ രാപ്പകല്‍ ഭേദമന്യേ എക്‌സ്‌കവേറ്റര്‍ ഉപയോഗിച്ചാണു കുന്നിടിക്കല്‍. ഇവിടെനിന്ന് മണ്ണ് വന്‍തോതില്‍ ടിപ്പര്‍ലോറി ഉപയോഗിച്ച് പുറത്തേക്കു കടത്തുകയാണ്. ഇത്തരത്തില്‍ കുന്നിടിക്കല്‍ വ്യാപകമായാല്‍ പ്രദേശത്ത് കുടിവെള്ളക്ഷാമം രൂക്ഷമാവും. പ്രകൃതിയുടെ ജലസംഭരണിയായ മാടായിപ്പാറയോട് ചേര്‍ന്ന സ്ഥലങ്ങള്‍ ഇടിച്ചുനിരത്തിയാല്‍ ഇവിടുത്തെ ജലസ്രോതസ്സ് ഇല്ലാതാവും.
ചെറിയ വിലയ്ക്ക് കുന്നിന്‍ചരിവുകള്‍ വാങ്ങി ഇടിച്ചുനിരത്തി വന്‍ തുകയ്ക്ക് മറിച്ചുനല്‍കുന്ന റാക്കറ്റ് തന്നെ പ്രവര്‍ത്തിക്കുന്നതായാണ് ആക്ഷേപം. ഉന്നതരുടെ ഒത്താശയത്തോടെ നടത്തുന്ന ഇത്തരം അതിക്രമങ്ങള്‍ സമീപഭാവിയില്‍ നാടിന് തന്നെ ഭീക്ഷണിയാവും. കുന്നിടിക്കലിനെതിരേ അധികൃതര്‍ മൗനം പാലിക്കുകയാണെന്നു മാടായിപ്പാറ സംരക്ഷണസമിതിയും ദേവസ്വം അധികൃതരും പരിസ്ഥിതി പ്രവര്‍ത്തകരും ആക്ഷേപിച്ചു. എന്നാല്‍ മാടായി വില്ലേജ് ഓഫിസര്‍ കുന്നിടിക്കലിന് അനുമതി നല്‍കിയില്ലെന്നാണ് വില്ലേജ് അധികൃതരുടെ വാദം.
Next Story

RELATED STORIES

Share it