kozhikode local

വില്യാപ്പള്ളി-ആയഞ്ചേരി റോഡ് വികസനം യാഥാര്‍ഥ്യമാക്കണം

വടകര: വില്യാപ്പള്ളി-ആയഞ്ചേരി റോഡ് വികസനം യാഥാര്‍ത്ഥ്യമാക്കാത്ത അധികൃതരുടെ നടപടിയില്‍ പ്രതിഷേധം ശക്തമാക്കാന്‍ തീരുമാനം. വള്ള്യാട് മുല്‍ ആയഞ്ചേരി വരെയുള്ള ഭാഗം പൂര്‍ണ്ണമായും തകര്‍ന്നത് കാരണം കാല്‍നട യാത്രക്കാര്‍ക്ക് പോലും ദുഷ്‌കരമായി മാറിയിരിക്കുകയാണ്.
മാസങ്ങളോളമായുള്ള നാട്ടുകാരുടെ പ്രതിഷേധങ്ങള്‍ക്കും മുറവിളിയും കാരണം ഇപ്പോള്‍ പ്രവൃത്തി തുടങ്ങാന്‍ തയ്യാറായിരിക്കുകയാണ്.
എന്നാല്‍ കുറഞ്ഞ ദൂരത്തില്‍ നിലവിലുള്ള വീതിയില്‍ റീടാര്‍ ചെയ്യുവാന്‍ മാത്രമെ ഫണ്ട് അനുവദിച്ചിട്ടുള്ളൂ എന്ന മറുപടിയാണ് അധികൃതരുടെ ഭാഗത്ത് നിന്നും കിട്ടിയതെന്ന് നാട്ടുകാര്‍ പറയുന്നു. നിരവധി ആളുകളുടെ സ്ഥലം റോഡ് വീതി കൂട്ടുവാന്‍ ഏറ്റെടുക്കുകയും വീതികൂട്ടല്‍ പ്രവൃത്തി ഏകദേശം പൂര്‍ത്തിയാവുകയും ചെയ്തിട്ടുണ്ട്.
സ്ഥലം നല്‍കിയ ആളുകളെയും റോഡ് വികസനത്തിന് വേണ്ടി സമരരംഗത്ത് ഇറങ്ങിയവരെയും നിരാശപ്പെടുത്തുന്ന സമീപനമാണ് അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ളതെന്നും നാട്ടുകാര്‍ അറിയിച്ചു. ഈ വിഷയം നിരവധി തവണ താലൂക്ക് വികസന സമിതിയുടെ യോഗത്തില്‍ ഉന്നയിച്ചെങ്കിലും ഫലപ്രദമായ ഒരു നടപടിയും ഉണ്ടായിട്ടിന്നും നാട്ടുകാര്‍ കുറ്റപ്പെടുത്തി.
റോഡ് വീതികൂട്ടി ടാര്‍ ചെയ്ത് വികസിപ്പിക്കാന്‍ നടപടി സ്വകീരിക്കണമെന്നും നിലവിലുള്ള വീതിയില്‍ ടാര്‍ ചെയ്യുന്ന പ്രവൃത്തി തടയുമെന്നും യൂത്ത് കോണ്‍ഗ്രസ്(എസ്) ബ്ലോക്ക് കമ്മിറ്റി അറിയിച്ചു. റോഡ് വികസനം യാഥാര്‍ത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് പ്രതിഷേധ സമരം ശക്തമാക്കുവാന്‍ യോഗം തീരുമാനിച്ചു. യോഗത്തില്‍ വള്ളില്‍ ശ്രീജിത്ത് അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it