വിലനിയന്ത്രണബില്ലിനെതിരേ ഹോട്ടല്‍ ഉടമകള്‍

തിരുവനന്തപുരം: ഹോട്ടലുകളിലെ ഭക്ഷണ സാധനങ്ങളുടെ വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ തയാറാക്കിയ ബില്ലിനെതിരേ ഹോട്ടലുടമകള്‍. വിലനിയന്ത്രണ ബില്ല് ചെറുകിട ഹോട്ടലുകളെ പൂട്ടിക്കെട്ടാന്‍ വേണ്ടിയുള്ളതാണെന്ന് കേരള ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.
വന്‍കിട ഹോട്ടലുകളെയും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഹോട്ടലുകളെയും കാന്റീനുകളെയും ഒഴിവാക്കിയിരിക്കുകയാണ്. ഹോട്ടല്‍ മേഖലയുമായി ബന്ധപ്പെട്ട് പരിചയമില്ലാത്തവരും ചില ഉദ്യോഗസ്ഥരും ചേര്‍ന്നാണ് ബില്ല് തയാറാക്കിയിരിക്കുന്നത്. അവരുടെ താല്‍പര്യമാണ് ഇതിന് പിന്നില്‍. ബില്ലുമായി മുന്നോട്ട് പോവാനാണ് തീരുമാനമെങ്കില്‍ വിവിധ സംഘടനകളുമായി ചേര്‍ന്ന് ശക്തമായ സമരപരിപാടികള്‍ ആരംഭിക്കുമെന്നും ഭാരവാഹികള്‍ മുന്നറിയിപ്പു നല്‍കി. വാര്‍ത്താസമ്മേളനത്തില്‍ അസോസിയേഷന്‍ ഭാരവാഹികളായ സുധീഷ്‌കുമാര്‍, മൊയ്തീന്‍കുട്ടി പങ്കെടുത്തു.
Next Story

RELATED STORIES

Share it