Flash News

വിലക്ക് ലംഘിച്ച് സ്ത്രീകള്‍ ഷിംഗനാപുര്‍ ക്ഷേത്രത്തിലേക്ക്, എതിര്‍പുമായി അധികൃതര്‍

വിലക്ക് ലംഘിച്ച് സ്ത്രീകള്‍ ഷിംഗനാപുര്‍ ക്ഷേത്രത്തിലേക്ക്, എതിര്‍പുമായി അധികൃതര്‍
X
SHINGNAPUR

പൂനെ: ആചാരം ലംഘിച്ച് മുംബൈയിലെ ശനി ഷിംഗനാപുര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ നാനൂറിലേറെ സ്ത്രീകള്‍ പൂനെയില്‍ നിന്ന് യാത്ര പുറപ്പെട്ടു. സ്ത്രീകളെ പ്രവേശിപ്പിക്കരുതെന്ന അറുപത് വര്‍ഷത്തോളമായുള്ള വിലക്ക് ലംഘിച്ചാണ് ഇവര്‍ ക്ഷേത്രപ്രവേശനത്തിനൊരുങ്ങുന്നത്. പുറമെനിന്നുളളവര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാതിരിക്കാന്‍ ക്ഷേത്രത്തിന് ചുറ്റും മനുഷ്യച്ചങ്ങല തീര്‍ക്കുമെന്നാണ് വിവരം.

സംഘര്‍ഷസാധ്യത കണക്കിലെടുത്ത് പ്രദേശത്ത് കനത്ത സുരക്ഷാസന്നാഹങ്ങളാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഭരണഘടന നല്‍കിയ അവകാശങ്ങള്‍ ഉപയോഗിച്ച്് തങ്ങള്‍ സമാധാനപരമായി ക്ഷേത്രത്തില്‍ പ്രവേശിക്കുമെന്നാണ് പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്ന ത്രുതി ദേശായി പറഞ്ഞു.

ക്ഷേത്രത്തില്‍ പ്രവേശിക്കാനെത്തുന്ന സ്ത്രീകളെ തടയുമെന്ന് ശിവസേന അറിയിച്ചിട്ടുണ്ട്. അന്തരിച്ച ബിജെപി നേതാവ് പ്രവീണ്‍ മഹാജന്റെ ഭാര്യസാരംഗി മഹാജനും ഗ്രാമീണരുടെ ചെറുത്തുനില്‍പിന് പിന്തുണ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം വിലക്ക് ലംഘിച്ച് ഒരു യുവതി ക്ഷേത്രത്തില്‍ പ്രവേശിച്ച് അഭിഷേകം നടത്തിയതിനെത്തുടര്‍ന്ന് ക്ഷേത്രാധികാരികള്‍ ശുദ്ധിക്രിയകള്‍ നടത്തിയിരുന്നു. ഈ സംഭവം ഏറെ വിവാദമായിരുന്നു.
Next Story

RELATED STORIES

Share it