Flash News

വിലക്ക് നീക്കുന്നു, കേന്ദ്രസര്‍ക്കാര്‍ ജോലികള്‍ ഇനി ആര്‍എസ്എസ്, ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകര്‍ക്കും

ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാര്‍ ജോലികളില്‍ പ്രവേശിക്കണമെങ്കില്‍ ആര്‍എസ്എസിന്റെയോ ജമാഅത്തെ ഇസ്‌ലാമിയുടെയോ പ്രവര്‍ത്തകനല്ലെന്ന് വ്യക്തമാക്കുന്ന സത്യവാങ് മൂലം സമര്‍പ്പിക്കണമെന്ന നിയമം പിന്‍വലിക്കാന്‍ മോഡി സര്‍ക്കാറിന്റെ നീക്കം. ഇതോടെ കേന്ദ്രസര്‍ക്കാര്‍ ജോലികളില്‍ ആര്‍എസ്എസ്, ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീങ്ങും.

[related]1966ല്‍ ഇന്ദിരാ ഗാന്ധിയുടെ ഭരണകാലത്താണ് കേന്ദ്രസര്‍ക്കാര്‍ ജോലികളില്‍ ആര്‍എസ്എസ്, ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയുള്ള ഉത്തരവ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയത്. പിന്നീട് ഈ നിയമം ശരിവെച്ചുകൊണ്ട് 1975 ലും 1980 ലും ഇതേ ഉത്തരവ് സര്‍ക്കാര്‍ ആവര്‍ത്തി്ച്ച് പുറത്തിറക്കിയിരുന്നു. ഈ നിയമം യുക്തിരഹിതമാണെന്ന് ചൂണ്ടിക്കാട്ടി പിന്‍വലിക്കാനാണ് സര്‍ക്കാര്‍ ഇപ്പോള്‍ ആലോചിക്കുന്നത്.
Next Story

RELATED STORIES

Share it