kannur local

വിലക്കയറ്റം: സര്‍ക്കാര്‍ അടിയന്തരമായി ഇടപ്പെടണം-എസ്ഡിപിഐ

കണ്ണൂര്‍: സാധാരണക്കാരന്റെ നട്ടെല്ലൊടിക്കുന്ന രൂക്ഷമായ വിലക്കയറ്റമാണ് സംസ്ഥാനത്തുള്ളതെന്നും സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി വില നിയന്ത്രിക്കാന്‍ വിപണിയില്‍ ഇടപെടണമെന്നും എസ്ഡിപിഐ ജില്ലാ സെക്രട്ടേറിയറ്റ് യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പെട്രോളിനും ഡീസലിനും നാള്‍ക്കുനാ ള്‍ വില വര്‍ധിപ്പിക്കുന്നതോടൊപ്പം പലവ്യഞ്ജനങ്ങളുടേയും പച്ചക്കറിയുടേയും വില അനിയന്ത്രിതമായി കുതിച്ചുയരുകയാണ്.
അടിയന്തരമായി സര്‍ക്കാര്‍ വിപണിയില്‍ ഇടപെട്ടില്ലെങ്കില്‍ റമദാന്‍ മാസത്തില്‍ വിലക്കയറ്റം രൂക്ഷമാവും. വറുതിയുടെ കാലം എന്നറിയപ്പെടുന്ന മഴക്കാലത്ത് വിലക്കയറ്റം സാധാരണക്കാരന്റെ ജീവിതം ദുസ്സഹമാക്കും. ഇടതുപക്ഷ സര്‍ക്കാര്‍ സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ക്കു പരിഗണന നല്‍കാതെ വന്‍കിടക്കാരുടെ താല്‍പര്യങ്ങള്‍ക്കാണു മുന്‍ഗണന നല്‍കുന്നത്.
നിത്യോപയോഗ സാധനങ്ങളുടെ വില അനിയന്ത്രിതമായി ഉയരുന്ന സാഹചര്യത്തില്‍ പാവപ്പെട്ടവരുടെ കുടുംബ ബജറ്റ് താളം തെറ്റുകയാണ്. വില നിയന്ത്രിക്കാന്‍ വിപണിയില്‍ ഇടപെടുകയും പൊതുമേഖല വിതരണം ശക്തിപ്പെടുത്തുകയും ചെയ്യണമെന്നും സെക്രട്ടറിയേറ്റ് യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് കെ കെ അബ്ദുല്‍ ജബ്ബാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ്, സെക്രട്ടറി പി കെ ഫാറൂഖ്, ജില്ലാ കമ്മിറ്റിയംഗം സി എം നസീര്‍, ഖജാഞ്ചി എ ഫൈസല്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it