Second edit

വിരുന്നുകാര്‍

മറ്റു പ്രദേശങ്ങളില്‍നിന്നു സസ്യങ്ങളും ജീവികളും കടന്നുകയറുന്നത് ഒരു ആവാസവ്യവസ്ഥയെ തകര്‍ക്കുന്നു എന്നാണ് പൊതുധാരണ. കേരളത്തിലെ നദികളിലും കായലിലും കാണുന്ന ആഫ്രിക്കന്‍ പായല്‍ അതിനുള്ള ഉദാഹരണമായി ചൂണ്ടിക്കാട്ടാറുണ്ട്. അരിപ്പൂ കാടുകളെ നശിപ്പിക്കുന്ന മുള്ളുള്ള വള്ളിച്ചെടികളെപ്പറ്റിയും നമുക്ക് പരാതിയുണ്ട്. അമേരിക്കയില്‍നിന്നു കയറിവന്നതെന്നു കരുതപ്പെടുന്ന ഒരുതരം അണ്ണാന്‍ വനങ്ങള്‍ നശിപ്പിക്കുന്നുവെന്നാണ് ചില യൂറോപ്യന്‍ രാജ്യങ്ങള്‍ ആരോപിക്കുന്നത്. അതിനാല്‍ യൂറോപ്യന്‍ യൂനിയന്‍ സസ്യങ്ങളുടെയും ജീവികളുടെയും ഒരു കരിമ്പട്ടിക തയ്യാറാക്കി അവയെ തടയാന്‍ പരിശ്രമിക്കുകയാണ്. മനുഷ്യര്‍ തന്നെയാണ് പുതിയ ജീവിവര്‍ഗങ്ങളെ കൊണ്ടുവരാറുള്ളത്. ഒരു കണക്കുപ്രകാരം 4000ല്‍ അധികം സസ്യങ്ങളും പ്രാണികളും ജന്തുക്കളും അങ്ങനെ കുടിയേറിയിട്ടുണ്ട്. എന്നാല്‍, അവയോടുള്ള ശത്രുത പലപ്പോഴും വൈകാരികമാണെന്നു ജീവശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു. അന്യജീവികള്‍ കടന്നുവരുന്നതുകൊണ്ടുമാത്രം നാടന്‍ സസ്യങ്ങളും പ്രാണികളും ജന്തുക്കളും ഇല്ലാതാവുന്നില്ല. ചിലപ്പോള്‍ അതിഥികള്‍ ജൈവവ്യവസ്ഥയെ സഹായിക്കുകയും ചെയ്യും. ഉദാഹരണത്തിന്, അമേരിക്കയിലെ തേനീച്ച കുടിയേറിവന്നതാണ്. മാത്രമല്ല, കയറിവന്നവരെയൊക്കെ നശിപ്പിക്കുക അത്ര എളുപ്പമല്ലതാനും. പ്രകൃതി സാധാരണനിലയ്ക്ക് വലിയതോതില്‍ സ്വയം സംരക്ഷിക്കുന്നതാണ്. മനുഷ്യരുണ്ടാക്കുന്നപോലെ പരിസ്ഥിതിനാശം മറ്റൊരു ജീവജാലവും ഉണ്ടാക്കുന്നില്ല എന്നോര്‍ക്കണം.

Next Story

RELATED STORIES

Share it