വിയ്യൂര്‍ വനിതാ ജയിലിലെ വാര്‍ഡന് തടവുകാരിയുടെ മര്‍ദ്ദനമേറ്റു

തൃശൂര്‍: വനിതാ തടവുകാര്‍ ഏറ്റുമുട്ടിയത് തടയാനെത്തിയ വിയ്യൂര്‍ വനിതാ ജയിലിലെ വാര്‍ഡന് തടവുകാരിയുടെ മര്‍ദ്ദനം. ചാലക്കുടി സ്വദേശിനി പുലയാക്കര ഹെലന്‍ തോമസിനാണ് മര്‍ദ്ദനമേറ്റത്. നെറ്റിയില്‍ പരിക്കേറ്റ ഇവരെ തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തടവുകാരികളായ ശോഭി, സെലീന എന്നിവര്‍ തമ്മിലാണ് അടിപിടിയുണ്ടായത്. പിടിച്ചുമാറ്റാന്‍ ചെന്നപ്പോള്‍ ശോഭി, ഹെലന്‍ തോമസിനെ മര്‍ദ്ദിക്കുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം.



Next Story

RELATED STORIES

Share it