വിയോജിപ്പുകളെ ജെഎന്‍യു വിസി കുറ്റവല്‍കരിച്ചു: ഹോമി ഭാഭ

ന്യൂഡല്‍ഹി: കാംപസിനകത്തെ വിയോജിപ്പുകളെ ജെഎന്‍യു വിസി കുറ്റവല്‍കരിച്ചതാണു പ്രശ്‌നങ്ങള്‍ക്കു കാരണമെന്ന് ഹര്‍വാഡ് യൂനിവേഴ്‌സിറ്റിയിലെ മാനസികവിഭാഗം ഡയറക്ടര്‍ ഹോമി ഭാഭ. ജെഎന്‍യു വിസിക്കയച്ച ഇ-മെയില്‍ സന്ദേശത്തിലാണു ഭാഭ ഇക്കാര്യം പറഞ്ഞത്. വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും വിയോജിപ്പുകള്‍ ഉള്‍ക്കൊള്ളാനും സംവാദങ്ങള്‍ പ്രോല്‍സാഹിപ്പിക്കാനും തുനിഞ്ഞിരുന്നെങ്കില്‍ ഇപ്പോഴത്തെ പ്രശ്‌നങ്ങളൊന്നും ഉണ്ടാവുമായിരുന്നില്ല. വിപ്ലവാത്മകവും സര്‍ഗാത്മകവുമായ സംവാദങ്ങളെ വൃത്തികെട്ട രീതിയിലേക്കു മാധ്യമങ്ങള്‍ കൊണ്ടെത്തിച്ചു.
വിദ്യാര്‍ഥികളുമായുള്ള നല്ല ബന്ധം സ്ഥാപിച്ച് പൂര്‍വ സ്ഥിതിയിലേക്ക് കാംപസിനെ തിരികെയെത്തിക്കാന്‍ ജെഎന്‍യു അധികാരികളോട് അപേക്ഷിക്കുന്നുവെന്ന് പത്മഭൂഷന്‍ ജേതാവുകൂടിയായ ഹോമി ഭാഭ പറഞ്ഞു.
മഹനീയമായ പാരമ്പര്യമുള്ള ജെഎന്‍യു ഒരു ലോകോത്തര കാംപസാണ്. ജെഎന്‍യുവിന്റെ വിശ്വാസ്യതയും അച്ചടക്കവും തിരികെ കൊണ്ടുവരണമെന്നും അദ്ദേഹം മെയില്‍ സന്ദേശത്തില്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it