Flash News

വിമാനാപകടം : ഐ.എസ് ബന്ധം ഈജിപ്ത് തള്ളി, ബ്ലാക്ക് ബോക്‌സുകള്‍ കണ്ടെടുത്തു

കെയ്‌റോ : 224 യാത്രക്കാരുടെ മരണത്തിനിടയാക്കി റഷ്യന്‍ വിമാനം ഈജിപ്തിലെ സീനായ് മേഖലയില്‍ തകര്‍ന്നുവീണ സംഭവത്തിന് പിന്നില്‍ ഐ എസ് ആണെന്ന റിപോര്‍ട്ടുകള്‍ ഈജിപ്ത് തള്ളി. വിമാനം വെടിവെച്ചിട്ടതാണെന്ന അവകാശവാദം ശരിയാണെന്ന്് കരുതുന്നില്ലെന്ന നിലപാടിലാണ് റഷ്യന്‍ അധികൃതരും. വിമാന അപകടത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തതായി വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ സാങ്കേതിക തകരാറു മൂലമാണ് വിമാനം തകര്‍ന്നതെന്ന്് ഈജിപ്ഷ്യന്‍ പ്രധാനമന്ത്രി ഷെരിഫ് ഇസ്മായില്‍ പറഞ്ഞു. വിമാനം വെടിവെച്ചിട്ടതാണെന്നതിന് തെളിവൊന്നുമില്ലെന്ന് റഷ്യന്‍ ഗതാഗതവകുപ്പ് മന്ത്രി മാക്‌സിം സൊഖൊലോവും വ്യക്തമാക്കി. വിമാനത്തിന്റെ രണ്ട് ബ്ലാക്ക് ബോക്‌സുകളും കണ്ടുകിട്ടിയിട്ടുണ്ട്. ഇവ വിശദമായി പരിശോധിച്ചുവരികയാണ്  ശേഷമേ അപകടത്തിന്റെ യഥാര്‍ഥ കാരണം വ്യക്തമാവൂ.
31,000 അടി ഉയരത്തില്‍ പറക്കുന്ന വിമാനം വെടിവെച്ചിടുക എളുപ്പമല്ലെന്നാണ്  പ്രധാനമന്ത്രി  ഈജിപ്ഷ്യന്‍ പ്രധാനമന്ത്രി ഷെരിഫ് ഇസ്മായില്‍ പറഞ്ഞത് .
വിമാനത്തിലുണ്ടായിരുന്ന മുഴുവന്‍ യാത്രക്കാരും ജീവനക്കാരും മരിച്ചതായാണ് റിപോര്‍ട്ട്്. റഷ്യന്‍ നഗരമായ സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് ലക്ഷ്യമാക്കി ശറമുശ്ശൈഖില്‍ നിന്ന് പറന്നുയര്‍ന്ന ഉടനെ എ321 വിമാനം നിലംപതിക്കുകയായിരുന്നു. രണ്ടായി മുറിഞ്ഞ വിമാനത്തിന്റെ ഒരു ഭാഗം കത്തിനശിച്ചു.
പറന്നുയര്‍ന്ന് 22 മിനിറ്റിനു ശേഷം 31000 അടി ഉയരത്തില്‍ വച്ചാണ് വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമായത്. സാങ്കേതിക പ്രശ്‌നങ്ങള്‍ പൈലറ്റ് കണ്‍ട്രോള്‍ റൂമില്‍ അറിയിച്ച ഉടനെയായിരുന്നു അപ്രത്യക്ഷമാവല്‍. റഷ്യന്‍ ഗതാഗതമന്ത്രി മാക്‌സിം സൊകോലോവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മീഷന്‍ ഈജിപ്തിലെത്തിയിട്ടുണ്ട്്്. വിമാനകമ്പനിയായ കൊഗാലിമാവിയക്കെതിരേ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് .
Next Story

RELATED STORIES

Share it