kannur local

വിമാനമിറക്കിയത് നാട്ടുകാരനായ എയര്‍ മാര്‍ഷല്‍

മട്ടന്നൂര്‍: സന്തോഷത്തിന്റെ അഭിമാനത്തിന്റെ വികസന നിമിഷത്തില്‍ താരമായത് ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ ഡോണിയര്‍ 228ന്റെ പൈലറ്റ്. കണ്ണൂര്‍ കാടാച്ചിറ സ്വദേശിയായ എയര്‍ മാര്‍ഷല്‍ ആര്‍ നമ്പ്യാരാണ് ബംഗളൂരുവില്‍ നിന്ന് കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് ആദ്യവിമാനം പറത്തിയത്.
രാവിലെ 9.04ഓടെയാണ് അകാംഷയുടെ അവസാനം വിമാനത്താവളത്തിന്റെ ആകാശത്തി ല്‍ എയര്‍ഫോഴ്‌സിന്റെ ഡോണിയര്‍ 228താഴ്ന്നു വിട്ടമിട്ടുപറന്നത്. പിന്നീട് 9.08ഓടെ വിമാനത്താവളത്തിന്റെ മണ്ണില്‍മുത്തമിട്ടപ്പോള്‍ ജനങ്ങള്‍ എല്ലാം മറന്ന് കൈയടിക്കുകയും ആര്‍പ്പുവിളിക്കുകയും ചെയ്തു. പൈലറ്റ് എയര്‍ മാര്‍ഷല്‍ ആര്‍ നമ്പ്യാരെയും സഹപൈലറ്റ് മഹാരാഷ്ട്ര പൂനെ സ്വദേശി ബിപിന്‍ മിലിയെയും മുഖ്യമന്ത്രിയും മന്ത്രിമാരും ഹാരമണിയിച്ച് സ്വീകരിച്ചു.
കണ്ണൂരിലെ റണ്‍വെ മെച്ചപ്പെട്ടതാണെന്ന് ആര്‍ നമ്പ്യാര്‍ അഭിപ്രായപ്പെട്ടു. നാട്ടുകാര്‍ നല്‍കിയ സ്‌നേഹത്തിനും അംഗീകാരത്തിനും നന്ദി അറിയിച്ചാണ് എയര്‍ മാര്‍ഷല്‍ മടക്കയാത്രയ്ക്കായി വേദിവിട്ടത്.
മിറാഷ് 2000അടക്കം 30ഓളം വിമാനം പറത്തിയ പരിചയസമ്പന്നതയും ആര്‍ നമ്പ്യാര്‍ക്കുണ്ട്. 11.10ഓടെ കണ്ണൂര്‍വിമാനത്താവളത്തില്‍ നിന്ന് എയര്‍ഫോഴ്‌സിന്റെ ചെറുവിമാനം ടേക് ഓഫ് ചെയ്തപ്പോഴും ജനങ്ങള്‍ നിര്‍ത്താതെ കൈയടിച്ചാണ് നാട്ടുകാരനായ പൈലറ്റിനെ യാത്രയാക്കിയത്.
Next Story

RELATED STORIES

Share it