വിമാനത്തില്‍ ത്രിശൂലം കൊണ്ടുപോയി; രാധേമാക്കെതിരേ കേസ്സെടുത്തു
BY swapna en30 March 2016 7:04 AM GMT
X
swapna en30 March 2016 7:04 AM GMT
മുംബൈ: യാത്രയ്ക്കിടെ വിമാനത്തില്‍ ത്രിശൂലം കൊണ്ടുപോയതിന് വിവാദ ആള് ദൈവം രാധേ മായ്ക്കെതിരേ കേസ്സെടുത്തു. കഴിഞ്ഞ വര്‍ഷം ഔറംങ്കാബാദില് നിന്ന് മുംബൈയിലേക്കുള്ള വിമാന യാത്രയ്ക്കിടെയാണ് രാധേ മാ ത്രിശൂലം കൈയില്‍ വച്ചത്. ആയുധ നിയമപ്രകാരം കേസ്സെടുക്കണമെന്നും എഫ്ഐആര്‍ രജിസ്ട്രര്ചെയ്യണമെന്നും മജിസ്ട്രേറ്റ് കോടതി രണ്ടാഴ്ച മുമ്പ് ഉത്തരവിട്ടിരുന്നു. എയര്‍പോര്‍ട്ട് പോലിസ് കേസ്സെടുത്തിട്ടുണ്ട്.
വിവരവകാശ പ്രവര്ത്തകന് ആസാദ് പട്ടേലാണ് രാധേ മായക്കെതിരേ കേസ് നല്‍കിയത്.
സുഖ് വിന്ദര്‍ കൗര്‍ എന്ന രാധേ മാ മുംബൈയിലെ ഒരു പെണ്‍കുട്ടിയെ ഭര്‍ത്തൃ വീട്ടുകാര്‍ക്ക് വേണ്ടി സ്ത്രീധനം ആവശ്യപ്പെട്ട പീഡിപ്പിച്ചത് വന്‍ വിവാദമായിരുന്നു. ആഡംബരം ആള്‍ദൈവം എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന രാധേ മായുടെ മോശം പെരുമാറ്റത്തെക്കുറിച്ചും ബോളിവുഡ് ബന്ധങ്ങളെക്കുറിച്ചും അടുത്തിടെ വാര്‍ത്തയായിരുന്നു. ഇവര്‍ക്കെതിരേ നിരവധി കേസ്സുകളുമുണ്ട്.
Next Story
RELATED STORIES
അക്ബറിനും സീതയ്ക്കും പുതിയ പേര് നിർദേശിച്ച് ബംഗാള്‍ സർക്കാർ
18 April 2024 6:09 AM GMTആലപ്പുഴയിൽ വീണ്ടും പക്ഷിപ്പനി; താറാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കും,...
18 April 2024 5:34 AM GMTതിരക്കഥാകൃത്തും സംവിധായകനുമായ ബല്‍റാം മട്ടന്നൂര്‍ അന്തരിച്ചു
18 April 2024 4:40 AM GMTവീടിന്റെ മൂന്നാംനിലയില്‍ നിന്നു വീണ് വിദ്യാര്‍ഥിനി മരിച്ചു
18 April 2024 1:25 AM GMTകല്‍പ്പറ്റയില്‍ സ്കൂട്ടര്‍ താഴ്ചയിലേക്ക് മറിഞ്ഞ് മെഡിക്കല്‍...
18 April 2024 1:15 AM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMT