വിമാനത്താവള ടെര്‍മിനലില്‍ മോക്ഡ്രില്‍ നടത്തി

കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവള ടെര്‍മിനലില്‍ ബോംബ് കണ്ടെത്തിയതായി വാര്‍ത്ത യാത്രക്കാരെയും വിമാനത്താവള അധികൃതരെയും ആധിയിലാക്കി. വിമാനത്താവളത്തിലെ വിവിധ ഏജന്‍സികള്‍ ചേര്‍ന്ന് നടത്തിയ മോക്ഡ്രില്ലാണെന്ന് വ്യക്തമായതോടെയാണ് ഭീതി അകന്നത്. ഇന്നലെ ഉച്ചയ്ക്ക് 2.15നാണ് ടെര്‍മിനലില്‍ ബോംബ് കണ്ടെത്തലും പിന്നീട് നിര്‍വീര്യമാക്കലും നടന്നത്.
അന്താരാഷ്ട്ര ടെര്‍മിനലില്‍ അജ്ഞാതന്‍ ബോംബ് ഒളിച്ചുവച്ചതായുള്ള സന്ദേശം കണ്‍ട്രോള്‍ റൂമില്‍ ലഭിച്ചതോടെയാണ് മോക്ഡ്രില്ല് ആരംഭിച്ചത്. തുടര്‍ന്ന് വിമാനത്താവള ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും രംഗത്തെത്തി. സുരക്ഷാസേനയ്ക്ക് പുറമെ സംസ്ഥാന പോലിസും പരിശോധനയ്ക്ക് രംഗത്തെത്തിയിരുന്നു. സിഐഎസ്എഫ് അസിസ്റ്റന്റ് കമ്മീഷണര്‍ ഡാനിയല്‍ ധന്‍രാജ് എയര്‍പോര്‍ട്ട് ഡയരക്ടര്‍ കെ ജനാര്‍ദനന്‍, കൊണ്ടോട്ടി സി ഐ സന്തോഷ് നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it