വിമാനത്താവളത്തില്‍ സിക്ക് കലാകാരനെ തലപ്പാവ് അഴിപ്പിച്ചു
BY ajay G.A.G23 Feb 2016 9:14 AM GMT
X
ajay G.A.G23 Feb 2016 9:14 AM GMT
സാന്‍ഫ്രാന്‍സിസ്കോ : ഇന്തോ കനേഡ്യന്‍ സിഖ് ഹാസ്യകലാകാരനായ ജസ്മീത് സിങിനെ അമേരിക്കയിലെ ഒരു വിമാനത്താവളത്തില്‍ സുരക്ഷാ പരിശോധനയുടെ ഭാഗമായി തലപ്പാവ് അഴിപ്പിച്ചതായി പരാതി. തലപ്പാവ് അഴിക്കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന്് സിക്കുമതത്തില്പ്പെട്ട മറ്റൊരു നടനെ മെക്സിക്കോയില്‍ വെച്ച് വിമാനത്തില്‍ കയറാന്‍ വിസമ്മതിച്ച സംഭവം നടന്ന്്് ദിവസങ്ങള്‍ക്കുള്ളിലാണ് ജസ്മീത് സിങ്ങിന് തലപ്പാവ് അഴിക്കേണ്ടി വന്നത്്. വിമാനത്തില്‍ കയറാതിരിക്കാനാവില്ല എന്ന സ്ഥിതി വന്നപ്പോള്‍ തലപ്പാവ് അഴിക്കുകയല്ലാതെ മറ്റുമാര്ഗമുണ്ടായിരുന്നില്ലെന്ന്്് ജസ്മീത് പറഞ്ഞു. തലപ്പാവ് വീണ്ടും കെട്ടുന്നതിനായി അധികൃതരോട് കണ്ണാടി ആവശ്യപ്പെട്ടുവെങ്കിലും അത് ലഭിക്കാത്തതിനാല്‍ വിശ്രമമുറി വരെ തനിക്ക്് തലപ്പാവില്ലാതെ നടക്കേണ്ടി വന്നതായും ജസ്മീത് സിങ് ട്വിറ്ററില്‍ പറഞ്ഞു. തലപ്പാവ് അഴിക്കാന്‍ തയ്യാറാകാത്തതിനെത്തുടര്‍ന്ന് ഈ മാസം ഒന്‍പതിന് വാറിസ് അലുവാലിയ എന്ന സിക്ക്്-അമേരിക്കന്‍ നടനെ മെക്സിക്കോയില്‍ നിന്ന്് ന്യൂയോര്‍ക്കിലേക്കുള്ള എയ്റോ മെക്സിക്കോ വിമാനത്തില്‍ കയറാന്‍ അനുവദിക്കാതിരുന്നത് വിവാദമായിരുന്നു. ഇതേത്തുടര്‍ന്ന് സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായി വിമാനക്കമ്പനി അറിയിക്കുകയുണ്ടായി. തങ്ങളുടെ യാത്രക്കാരുടെ വൈവിധ്യത്തില്‍ അഭിമാനിക്കുന്നതായും വിമാനക്കമ്പനി ഖേദപ്രകടനത്തില്‍ പറഞ്ഞിരുന്നു.
Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT