kannur local

വിമാനത്താവളം: അനുബന്ധ വികസനങ്ങള്‍ക്ക് കാതോര്‍ത്ത് മട്ടന്നൂര്‍

മട്ടന്നൂര്‍: ഉത്തരമലബാറിന്റെ വികസന സ്വപ്‌നം ഇന്ന് യാഥാര്‍ഥ്യമാവുമ്പോള്‍ അനുബന്ധ വികസനങ്ങള്‍ക്ക് കാതോര്‍ക്കുകയാണ് മട്ടന്നൂര്‍ നഗരം. 2014 ഫെബ്രവരി 2ന് അന്നത്തെ കേന്ദ്രമന്ത്രി എ —കെ ആന്റണി ഉദ്ഘാടനം നിര്‍വഹിച്ച് പ്രവര്‍ത്തനം ആരംഭിച്ച കണ്ണൂര്‍ വിമാനത്താവളത്തിന്റെ നിര്‍മാണം ചുരുങ്ങിയ കാലംകൊണ്ടാണ് മുന്നേറിയത്.
2400 ഏക്കര്‍ സ്ഥലത്ത് കുന്നുംമലയും നിറഞ്ഞ നിര്‍മാണ മേഖലയില്‍ കരാര്‍ ഏറ്റെടുത്ത എല്‍ആന്റ് ടി കമ്പനിയുടെ പ്രവര്‍ത്തനം ഏറെ ശ്രദ്ധേയമാണ്. 3050മീറ്റര്‍ നീളത്തിലുള്ള റണ്‍വെയും ചെറുതും വലുതുമായ 13 വിമാനങ്ങളും ഒരേ സമയം പാര്‍ക്ക് ചെയ്യാനുള്ള പാര്‍ക്കിങ്ങ് സൗകര്യവും പാസഞ്ചര്‍ ടെര്‍മിനല്‍ ബില്‍ഡിങ് നിര്‍മാണവുമാണ് പദ്ധതി പ്രദേശത്ത് ഇപ്പോള്‍ നടന്നു വരുന്നത്. എന്നാല്‍ വിമാനത്താവള നിര്‍മാണം പുരോഗമിക്കുമ്പോഴും അനുബന്ധപ്രവര്‍ത്തനങ്ങളുടെ നിര്‍മാണം ഇന്നും അനിശ്ചിതത്വത്തിലാണ്.
നിലവില്‍ ഗതാഗതക്കുരുക്കും സ്ഥല പരിമിതിയും കൊണ്ട് വീര്‍പ്പുമുട്ടുന്ന മട്ടന്നൂരിന്റെ വികസനത്തിന് ഒരു മാസ്റ്റര്‍ പ്ലാന്‍ തന്നെ തയ്യാറാക്കേണ്ടതുണ്ട്. ബസ്സ്റ്റാന്റ് നവീകരണം മുതല്‍ ചെറുതും വലുതുമായ റോഡുകളുടെ നിര്‍മാണം വരെ അനിവാര്യമാണ് ഇപ്പോള്‍.
നഗരസഭ ഏറ്റെടുത്ത 90 സെന്റ് സ്ഥലത്ത് പഴം പച്ചക്കറി മാര്‍ക്കറ്റും, ടാക്‌സി സ്റ്റാന്റും ചെറിയ വാഹനങ്ങള്‍ക്കുള്ള പാര്‍ക്കിങ്ങ് സൗകര്യങ്ങളും ഏര്‍പ്പെടുത്തിയാല്‍ ബസ് സ്റ്റാന്റിലെ ഗതാഗത പ്രശ്‌നത്തിന് ഒരുപരിധിവരെ പരിഹാരമാവും. മട്ടന്നൂര്‍ ഇരിക്കൂര്‍ റോഡ് വണ്‍വെ ആക്കി പെരുവയല്‍ക്കരി പുളിയങ്ങോട് പഴശ്ശി ബൈപാസും കീഴല്ലൂര്‍ അഞ്ചരക്കണ്ടി ബൈപാസും യാഥാര്‍ഥ്യമാക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
Next Story

RELATED STORIES

Share it