വിമാനം റാഞ്ചുമെന്ന് ഭീഷണിപ്പെടുത്തിയ 20കാരന്‍ അറസ്റ്റില്‍

താനെ: എയര്‍ ഇന്ത്യ വിമാനം റാഞ്ചുമെന്ന് ഫോണിലൂടെ ഭീഷണിപ്പെടുത്തിയ 20കാരന്‍ അറസ്റ്റില്‍. ഇയാള്‍ മധ്യപ്രദേശുകാരനാണ്. എയര്‍ ഇന്ത്യയുടെ താനെ കോള്‍ സെന്ററിലേക്കാണ് സന്ദേശം വന്നത്. തമാശയ്ക്കുവേണ്ടിയാണ് റാഞ്ചല്‍ ഭീഷണി മുഴക്കിയതെന്ന് അറസ്റ്റിലായ 12ാം ക്ലാസ് വിദ്യാര്‍ഥി പറഞ്ഞു. മധ്യപ്രദേശിലെ ഹര്‍ദ ജില്ലയില്‍ വച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് പോലിസ് പറഞ്ഞു. താന്‍ ഐഎസ് അംഗമാണെന്ന് അവകാശപ്പെട്ടാണ് ഹിന്ദിയില്‍ ഭീഷണി മുഴക്കിയതെന്നും പോലിസ് പറഞ്ഞു.
Next Story

RELATED STORIES

Share it